HOME
DETAILS
MAL
ഐ.എസ്.എല്‍: നൈനാംവളപ്പില്‍ കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കും
backup
September 30 2016 | 20:09 PM
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡും തമ്മിലുള്ള ഉദ്ഘാടന മത്സരം കാണുന്നതിന് നൈാംവളപ്പില്‍ വലിയ സ്‌ക്രീന്‍. 'എന്‍ഫ' (നൈാംവളപ്പ് ഫുട്‌ബോള്‍ ഫാന്‍സ് അസോസിയേഷന്‍) ഇന്‍ഡോ ഇലക്ട്രിക്കല്‍സിന്റെ സഹകരണത്തോടെയാണ് കോഴിക്കോട് നഗരത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് സൗജന്യമായി ഈ സൗകര്യം ഒരുക്കുന്നത്.
ഒക്‌ടോബര്‍ 1ന് ശനിയാഴ്ച രാത്രി 7 മണിക്ക് നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തിന്റെ തത്സമയ ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനം നൈാംവളപ്പ് സ്‌കൂള്‍ ഹാളിലാണ് നടക്കുക. അതിഥികളായി പ്രമുഖര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."