HOME
DETAILS
MAL
ഓണ്‍ലൈന്‍ ഇടപാട്; പണമടച്ച ബാഗിന് പകരം ലഭിച്ചത് പഴകിയ ഷര്‍ട്ടും കോട്ടും
backup
September 30 2016 | 20:09 PM
ബാലുശ്ശേരി: ഓണ്‍ലൈനില്‍ ബാഗിനു പണമടച്ച യുവാവിനു പാര്‍സലായി ലഭിച്ചത് പഴയ ഷര്‍ട്ടും കോട്ടും. നന്മണ്ട ഇരിങ്ങാടി ഹാദിബിന് ജമാലിനെയാണ് ഓണ്‍ലൈന്‍ കമ്പനിക്കാര് കബളിപ്പിച്ചത്.
മംഗലാപുരത്ത് ബി.എച്ച്.എം.എസ് വിദ്യാര്‍ഥിയായ ജമാല്‍ രണ്ടാഴ്ച മുന്‍പ് സനാപ് ഡീല്‍സ് എന്ന സൈറ്റിലൂടെയാണ് ബാഗ് സെലക്ട് ചെയ്തു ഡെബിറ്റ് കാര്‍ഡിലൂടെ ബാഗിന്റെ വിലയായി 1508 രൂപ അടച്ചത്. എന്നാല്‍ റോയല്‍ കലക്ഷന്‍ ഡല്‍ഹി എന്നു പ്രിന്റ് ചെയ്ത് തപാല്‍വഴി ലഭിച്ചത് പഴകിയ വസ്ത്രങ്ങളും. സൈറ്റില്‍ നല്കിയ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ഹിന്ദിയില്‍ അവ്യക്തമായ മറുപടിയാണ് ലഭിച്ചത്. കഴിഞ്ഞദിവസം ബാലുശ്ശേരിക്കടുത്ത് വട്ടോളി ബസാറിലും സമാനമായ പാര്‍സല്‍ തട്ടിപ്പ് നടന്നിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."