കോണ്‍ഗ്രസ് നേതാവിനെ അക്രമിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം
വടകര: പ്രവാസി കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും കോഴിക്കോട് ജില്ലാ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റുമായ പ്രമോദ് കോട്ടപ്പള്ളിയെ വഴിയരികില്‍ വാഹനം തടഞ്ഞുനിര്‍ത്തി ആക്രമിച്ചതില്‍ പ്രതിഷേധം ശക്തമായി.
കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ടരയോടെ തിരുവള്ളൂര്‍ കണ്ണമ്പത്തുകരയിലെ നാറാംകുന്നത്താണ് സംഭവം. കോട്ടപ്പള്ളിയില്‍ നിന്നു കണ്ണമ്പത്തുകരയിലെ വീട്ടിലേക്കു കാറോടിച്ച് പോവുകയായിരുന്ന പ്രമോദിനെ മാര്‍ഗതടസം സൃഷ്ടിച്ചാണ് ഒരു സംഘം ആളുകള്‍ അക്രമിച്ചത്. അവശനിലയില്‍ സമീപത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വീട്ടിലെത്തിയ പ്രമോദിനെ നാട്ടുകാര്‍ ചേര്‍ന്നാണ് വടകരയിലെ ആശുപത്രിയില്‍ എത്തിച്ചത്. പരുക്ക് സാരമായതിനാല്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പ്രമോദ് സഞ്ചരിച്ച വാഹനത്തിന്റെ മുന്‍വശത്തെ ചില്ലും ഹെഡ്ലൈറ്റും തകര്‍ത്ത ശേഷമായിരുന്നു ആക്രമണം. വാഹനത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തില്‍ ആറു പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു.
സംഭവത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന് എം.പി, കെ. സുധാകരന്, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്, എന്‍. സുബ്രഹ്മണ്യന്, പി.എം സുരേഷ്ബാബു, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഉഷാദേവി ടീച്ചര്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി. പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ പ്രതിഷേധ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.കെ സീതി, ബാബു കരിപ്പാല, ജോസ് കൂരാച്ചുണ്ട്, അഷ്റഫ് മങ്കട, അസീസ് കാപ്പാട്, കോവുമ്മല്‍ കുഞ്ഞഹമ്മദ് പ്രസംഗിച്ചു. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വില്ല്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ സി.പി വിശ്വനാഥന് അധ്യക്ഷനായി. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് പ്രവാസി റിട്ടേണീസ് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയും ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."