മാപ്പിള സംഗീത അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു
കോഴിക്കോട്: ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി സംസ്ഥാന അവാര്‍ഡുകള്‍ വിതരണം ചെയ്തു. ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി വാര്‍ഷികാഘോഷവും ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വഹിച്ചു. പി. ഭാസ്‌കരന്‍ മാസ്റ്റര്‍ അവാര്‍ഡ് കഥാകൃത്തും കവിയുമായ ആലങ്കോട് ലീലാകൃഷ്ണന്‍, എം.എസ് ബാബുരാജ് അവാര്‍ഡ് ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഡോ. മെഹ്‌റൂഫ്, മോനിഷ അവാര്‍ഡ് കലാമണ്ഡലം അരുണ ആര്‍. മാരാര്‍, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ അവാര്‍ഡ് രചയിതാവും നിരൂപകനുമായ ഹസന്‍ നെടിയനാട് എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. 10001 രൂപയും പ്രശസ്തിപത്രവും ശില്‍പവുമടങ്ങുന്നതാണ് അവാര്‍ഡ്. കാനേഷ് പൂനൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഫൗസിയാ അസീസ്, ഫസല്‍ കൊടുവള്ളി, സിദ്ദീഖ് കോടംപുഴ സംസാരിച്ചു. കെ.എം.കെ വെള്ളയില്‍ അധ്യക്ഷനായി. ബഷീര്‍ നെല്ലിയോട് സ്വാഗതവും എം.കെ.എ കോയ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."