ലോക ഹൃദയദിനാചരണം നടത്തി
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് ഗവ. ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന 'ആയുഷ്മാന്‍ഭവ' ജീവിതശൈലീരോഗ സമഗ്ര ചികിത്സാ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ലോകഹൃദയദിനം ആചരിച്ചു.
ദിനാചരണവും ബോധവത്കരണ ക്ലാസും കോഴിക്കോട് കോര്‍പറേഷന്‍ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ. പുഷ്പം ജെ. ചൂണ്ടമല അധ്യക്ഷയായി. ഡി.എം.ഒ (ഹോമിയോ) ഡോ. കവിത പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി.
കൗണ്‍സിലര്‍ കറ്റടത്ത് ഹാജറ, ടി. ഹസന്‍, ഡോ. അനിത പി. ഗോപിനാഥ്, ഡോ. ജയശ്രീ, ഡോ. റീന എന്നിവര്‍ സംസാരിച്ചു. 'ആയുഷ്മാന്‍ഭവ' പ്രൊജക്ട് കണ്‍വീനര്‍ ഡോ. കെ.സി. പ്രശോഭ്കുമാര്‍ സ്വാഗതവും ആര്‍.എം.ഒ ഡോ. പി. സുമേഷ് നന്ദിയും പറഞ്ഞു.
രാവിലെ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച 'ഹൃദയത്തിന് വേണ്ടി ഈ നടത്തം' പരിപാടിക്ക് ഡോക്ടര്‍മാരായ സി.കെ. ജുഹൈന, യമുന സുരേഷ്, വി.ജി. അജിത്കുമാര്‍, എസ്. സുനില, പി. രജീന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."