HOME
DETAILS

ദര്‍ബ: കല്ലായിക്കടവത്തെ ഇശലുകളുടെ തോഴന്‍

  
backup
September 30 2016 | 20:09 PM

%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac-%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%af%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86

 

കോഴിക്കോട്: കല്ലായിപ്പുഴ ജന്മം നല്‍കിയ പാട്ടുകാരനാണ് ഇന്നലെ നിര്യാതനായ ദര്‍ബ മൊയ്തീന്‍ കോയ. അറുപതുകളിലെ കോഴിക്കോടന്‍ പാട്ടനുഭവത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം.
1939 നവംബര്‍ 18ന് ഉമ്മര്‍ മൂപ്പന്റെയും തിത്തിബിയുടെയും മകനായി കല്ലായിയില്‍ പിറന്ന മൊയ്തീന്‍കോയയിലെ പാട്ടുകാരനെ രൂപപ്പെടുത്തിയത് കല്ലായിപ്പുഴയോരമാണ്. പട്ടിണിയും പരിവട്ടവും നിറഞ്ഞതായിരുന്നു കുട്ടിക്കാലം. കോഴിക്കോട് പാണ്ടികശാലയിലും പിന്നീട് കല്ലായി മരമില്ലില്‍ തൊഴിലാളിയായും പ്രവര്‍ത്തിച്ചു.
മരമില്ലിന്റെ ഇരമ്പുന്ന ശബ്ദത്തിനിടയില്‍ പാടിപ്പാടിയാണ് ഉച്ചത്തില്‍ ആലാപനം നടത്താനുള്ള ധൈര്യവും ശേഷിയും തനിക്കു കൈവന്നതെന്ന് ദര്‍ബ പറയാറുണ്ട്. പാട്ടുകാരനായ ജേഷ്ഠസഹോദരനില്‍ നിന്നാണ് ഉമര്‍ ഖിസയും ബദര്‍-ഉഹ്ദ് കാവ്യങ്ങളും മോയിന്‍കുട്ടി വൈദ്യരെയും ദര്‍ബ പരിചയപ്പെടുന്നത്.
ഉമ്മമാര്‍ കുട്ടികളെ പാടിയുറക്കുന്ന താരാട്ട് ഇശലുകളും ദര്‍ബയുടെ പാട്ടുജീവിതത്തില്‍ സ്വാധീനിച്ചു. കടായിക്കല്‍ മോയ്തീന്‍ കുട്ടി ഹാജിയുടെ ഖവാലികളും സൂഫി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ദര്‍ബയിലെ പാട്ടുകാരനെ പുതിയ നിലയില്‍ വാര്‍ത്തെടുക്കുന്നതിനു സഹായിച്ചു. മാപ്പിളപ്പാട്ടിന്റെ കാല്‍പനികത നിഴലിക്കുന്ന ഇശലുകള്‍ക്കൊപ്പം ഭക്തി തുളുമ്പുന്ന ഗാനങ്ങളും ദര്‍ബ ആലപിച്ചിരുന്നു.
പാട്ടില്‍ മാത്രമല്ല, ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടിലും ദര്‍ബ വേറിട്ട വീക്ഷണം പുലര്‍ത്തി. സാധാരണക്കാരന്‍ സ്വന്തം കവിതയും താളക്രമവും കണ്ടെടുത്തതിന്റെ ചരിത്രമാണ് ദര്‍ബയുടേത്.
മാപ്പിളപ്പാട്ടിന്റെ പോയ കാലത്തെ നാഴികക്കല്ലായിത്തീര്‍ന്ന ഒട്ടേറ ഗാനങ്ങളുടെ ശേഖരത്തിന് ഉടമയായിരുന്നു അദ്ദേഹം. പാട്ടിനു പുറമെ ഒരു സഹൃദയ സദസിനെ മുഴുവന്‍ രസം പിടിപ്പിക്കാനുള്ള ചേരുവ മൊയ്തീന്‍കോയയുടെ പ്രത്യേകതയായിരുന്നു.
ഗാനമേളകളിലെ താര പദവിയില്‍ ജീവിതം കെട്ടിയിടാതെ, തന്റെ പാട്ടിന്റെ സ്മൃതിശേഖരത്തെ അനുവാചകരിലേക്ക് പകര്‍ത്താന്‍ അദ്ദേഹം താല്‍പര്യം കാണിച്ചു. ബാബുരാജും അബ്ദുല്‍ ഖാദറും വിന്‍സന്റ് മാഷും സംഗീതജീവിതം നയിച്ച, കോഴിക്കോട്ടെ മാളികപ്പുരകളിലും മെഹ്ഫിലുകളിലും കല്ല്യാണപ്പുരകളിലും ഗാനമേളകളിലും നിത്യസാന്നിധ്യമായിരുന്നു ദര്‍ബ.
പ്രശസ്തിയും പ്രതാപവും ആഗ്രഹിക്കാത്ത ഈ കലാകാരനെത്തേടി ഏതാനും അംഗീകാരങ്ങളും എത്തി. മൊയ്തീന്‍കോയയുടെ പാട്ടുജീവിതം ടാവലേഴ്‌സ് ആര്‍ടിസ്റ്റ്‌സ് കലക്ടീവ് ആണ് അടുത്ത കാലത്ത് പുനരവതരിപ്പിച്ചത്. ഈയിടെ കൊണ്ടോട്ടി വൈദ്യര്‍ സ്മാരകത്തിലും അദ്ദേഹം പാട്ടവതരിപ്പിച്ചിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago
No Image

മുതലപ്പൊഴിയിലുണ്ടാകുന്ന തുടര്‍ച്ചയായ അപകടം; ഇടപെട്ട് മനുഷ്യാവകാശ കമ്മിഷന്‍, തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കണം

Kerala
  •  3 months ago
No Image

ആത്മാഭിമാനം സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് വനംവകുപ്പ്: പിവി അന്‍വറിനെതിരെ പ്രതിഷേധം ശക്തം

Kerala
  •  3 months ago
No Image

പൊതുമാപ്പിൽ വീണ്ടും ഇളവുമായി യുഎഇ

uae
  •  3 months ago