HOME
DETAILS

ഹിഡന്‍ അജന്‍ഡയുമായി ബി.ജെ.പി

  
backup
October 01 2016 | 01:10 AM

%e0%b4%b9%e0%b4%bf%e0%b4%a1%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9c%e0%b4%a8%e0%b5%8d%e2%80%8d%e0%b4%a1%e0%b4%af%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c

ദളിതരുടെയും മുസ്‌ലിംകളുടെയും പിന്തുണയില്ലാതെ ഭരണം സാധ്യമല്ലെന്നു ഭാരതീയ ജനതാപ്പാര്‍ട്ടി തിരിച്ചറിഞ്ഞിരിക്കുന്നു. കോഴിക്കോട്ടു നടന്ന ദേശീയകൗണ്‍സിലില്‍ നടന്ന ചര്‍ച്ചകളും പ്രമേയങ്ങളും നല്‍കുന്നത് ഈ ലക്ഷ്യത്തിലേയ്ക്കുള്ള ബി.ജെ.പിയുടെ നീക്കങ്ങളാണ്. അപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോദിക്ക് ഒരു സംശയം. ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകളെ ഒന്നു ശുദ്ധീകരിക്കണ്ടതില്ലേ!
ഹിന്ദു മഹാസഭയായി തുടങ്ങുകയും ഭാരതീയ ജനസംഘമായി രൂപപരിണാമം വരുത്തുകയും ചെയ്ത കാവിപ്രസ്ഥാനം, ഭാരതീയ ജനതാപാര്‍ട്ടിയായി മാറിയതോടെ മതേതര- ജനാധിപത്യസ്വഭാവം കാണിക്കുമെന്നു പ്രതീക്ഷിച്ചവര്‍ ഏറെയായിരുന്നു.
ബംഗാളില്‍നിന്നുള്ള ശ്യാമപ്രസാദ് മുഖര്‍ജി, പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു നേതൃത്വം നല്‍കിയ ആദ്യ മന്ത്രിസഭയില്‍ വ്യവസായവകുപ്പുമന്ത്രിയായിരുന്നു. താനുദ്ദേശിച്ച ഹിന്ദുത്വ പരിപാടികള്‍ നെഹ്‌റുവിന്റെ മതേതരഭരണത്തില്‍ ക്ലച്ചു പിടിക്കുന്നില്ലെന്നു കണ്ട് അദ്ദേഹം 1950 ല്‍ രാജിവയ്ക്കുകയായിരുന്നു.
ആര്‍.എസ്.എസ് മേധാവിയായ എം.എസ് ഗോള്‍വാക്കറില്‍ അഭയം തേടിയ ശ്യാമപ്രസാദ്, 1951 ല്‍ ഭാരതീയ ജനസംഘത്തിനു തിരികൊളുത്തി. ഹിന്ദുമഹാസഭയും രാമരാജ്യ പരിഷത്തും അതിനു പിന്തുണ നല്‍കി. മുപ്പതുവര്‍ഷം ദീപം അലങ്കാരമാക്കി ജനസംഘം പല സമ്മേളനങ്ങള്‍ നടത്തിയെങ്കിലും പാര്‍ലമെന്റില്‍ നാലുസീറ്റിലപ്പുറം കടക്കാന്‍ പ്രയാസപ്പെട്ടു. ഒരു മുനിസിപ്പല്‍ കൗണ്‍സിലറെപ്പോലും ജയിപ്പിക്കാന്‍ കഴിയാത്ത കോഴിക്കോട്ടും 50 വര്‍ഷങ്ങള്‍ക്കുമുമ്പ് ദീന്‍ ദയാലുവായ ഉപാധ്യായയെ മുന്നില്‍നിര്‍ത്തി ദേശീയസമ്മേളനം നടത്തി.
ഭാരതീയ ജനതാപ്പാര്‍ട്ടിയായി രൂപാന്തരം പ്രാപിച്ചപ്പോള്‍ പഴയകാല കോണ്‍ഗ്രസ് നേതാക്കളില്‍ ചിലരുടെ സഹകരണംകൂടി അവര്‍ക്കു ലഭിച്ചുവെന്നതു നേര്. പി.വി നരസിംഹറാവുവിനു പിന്നാലെ 1996 ല്‍ അവരുടെ നേതാവ് അടല്‍ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പതിനൊന്നാമതു പ്രധാനമന്ത്രിയായി അവരോധിക്കപ്പെട്ടു. ബി.ജെ.പിയുടെ സൗമ്യമുഖമായാണു വാജ്‌പേയ് അറിയപ്പെട്ടതെങ്കിലും സര്‍ക്കാരിലും പാര്‍ട്ടിയിലും ഉള്ള തീവ്രവാദികളായ നേതാക്കളുടെ താളത്തിനൊത്തു നീങ്ങാന്‍ മാത്രമേ അദ്ദേഹത്തിനു സാധിച്ചുള്ളൂ.
മാറിയ കാലഘട്ടത്തില്‍ സംസ്ഥാനങ്ങളില്‍ പലതിലും കൂറുമാറ്റങ്ങള്‍ കാര്യമായി നടന്നു. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ്  പിടിച്ചുനില്‍ക്കാന്‍ കഴിയാത്തവിധം തകര്‍ന്നു തരിപ്പണമായി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെടുന്നതുപോലും നോക്കിയിരിക്കാന്‍ മാത്രമേ നരസിംഹറാവു ഗവണ്‍മെന്റിന് സാധിച്ചുള്ളൂ.
ഇതിന്റെയൊക്കെ ഫലമായാണ്  2014 ലെ പൊതുതെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍നിന്നുള്ള നരേന്ദ്രമോദി 543 ല്‍ 282 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തോടെ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ നായകനായി ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്. ദീര്‍ഘകാലം നാടു ഭരിച്ച കോണ്‍ഗ്രസ് 44 സീറ്റില്‍ ഒതുങ്ങിപ്പോയി. പക്ഷേ, നാടു ഭരിക്കുന്നതിനേക്കാളേറെ ഉലകം ചുറ്റുന്നതില്‍ താല്‍പര്യം കാണിച്ച പ്രധാനമന്ത്രി മോദി നാട്ടില്‍ നടത്തുന്ന കലാപങ്ങളില്‍നിന്നുപോലും അകലം പാലിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കുമേറ്റുകൊണ്ടിരിക്കുന്ന പീഡനങ്ങളില്‍നിന്നെല്ലാം മുഖം തിരിച്ചുകളഞ്ഞു.
ഗോവധനിരോധത്തിന്റെ പേരില്‍ മുസ്‌ലിംകളെ പാകിസ്താനിലേയ്ക്ക് അയയ്ക്കണമെന്നു പാര്‍ട്ടിയുടെ തലപ്പത്തുള്ള ചിലര്‍ പറഞ്ഞു തുടങ്ങിയപ്പോഴും അദ്ദേഹം മൗനിബാബ ആയിരുന്നു. മനുഷ്യന്റെ ജീവനു പശുക്കളുടെ വിലകൂടിയില്ലെന്നതരത്തില്‍ വ്യാപകമായ ആക്രമണങ്ങള്‍ കയറൂരി വിട്ടു. ചത്ത പശുക്കളുടെ തൊലി ഉരിയുന്ന ജോലി കാലാകാലമായി നിര്‍വഹിച്ചുവരുന്ന ദലിതര്‍ക്കു നേരെയും പലയിടങ്ങളില്‍ ആക്രമണങ്ങളുണ്ടായി.
നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തില്‍ നടന്ന കൂട്ടക്കൊലകളില്‍ പ്രതിയാക്കപ്പെട്ടവര്‍ക്കും ആനുകൂല്യങ്ങള്‍ ലഭിച്ചു. ഒറ്റപ്പെട്ടുപോകുന്നതിനെ ചെറുക്കാന്‍ ഒന്നിച്ചുനില്‍ക്കണമെന്ന ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയുടെ മജ്‌ലിസെ മുശവറത്തിലെ പ്രസംഗംപോലും തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു.  മുസ്‌ലിം മര്‍ദ്ദനങ്ങള്‍ കാരണം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍നിന്നു ഹിന്ദുക്കള്‍ കൂട്ടമായി വീടുവിട്ടുപോകയാണെന്ന് അവിടെനിന്നുള്ള ബി.ജെ.പി എം.പി പരസ്യപ്രസ്താവന പുറപ്പെടുവിച്ചു.
എല്ലാം കഴിഞ്ഞു ബി.ജെ.പി ദേശീയ കൗണ്‍സില്‍ കോഴിക്കോട്ടു  ചേര്‍ന്നപ്പോള്‍ ദലിതരെയും മുസ്‌ലിംകളെയും പുകഴ്ത്തിയാണു പലരും പ്രസംഗിച്ചത്. 1981 ലും 1989 ലും രണ്ടു തവണ കൊച്ചിയിലും 1991 ല്‍ തിരുവനന്തപുരത്തും ബി.ജെ.പിയുടെ ദേശീയനേതൃയോഗം ചേര്‍ന്നിരുന്നു. അന്നൊന്നും പ്രകടമാക്കാത്ത ദലിത് പ്രേമം 2016 ല്‍ കോഴിക്കോട് ഉണ്ടാവുന്നതിനു വ്യക്തമായ കാരണങ്ങളില്ലാതില്ല.
ഒരുവര്‍ഷത്തിനകം ഉത്തര്‍പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പു നടക്കുകയാണ്. യു.പി ജയിക്കുന്നവര്‍ ഇന്ത്യ ഭരിക്കുമെന്ന ചൊല്ലിനെ അന്വര്‍ഥമാക്കിയാണു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയം കൊയ്തത്. 80 ലോക്‌സഭാ സീറ്റില്‍ 73 ലും ബി.ജെ.പി ജയിച്ചു. എന്നാല്‍, ഇന്നും യു.പി ഭരിക്കുന്നത് അഖിലേശ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയാണ്. മായാവതിയുടെ ബി.എസ്.പിയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കയും ചുക്കാന്‍പിടിക്കുന്ന കോണ്‍ഗ്രസും എല്ലാ തമ്മിലടിക്കുകയാണെങ്കിലും സ്വന്തം വോട്ട്ബാങ്കുകളില്‍ ബി.ജെ.പി അസ്വസ്ഥമാണ്.
2012 ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ 68 മുസ്‌ലിം എം.എല്‍.എമാരെ ജയിപ്പിച്ച യു.പിയില്‍നിന്നു പിന്നാലെ വന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു മുസ്‌ലിമിനെപ്പോലും ജയിപ്പിക്കാന്‍ കഴിയാതെപോയ അനുഭവം സാമാന്യം നല്ല മുസ്‌ലിം ജനസംഖ്യയുള്ള യു.പി.യില്‍ ഇത്തവണ തിരിച്ചടിയാകുമോയെന്നാണു ബി.ജെ.പിയുടെ ഭയം. അതിന്റെ വെളിച്ചത്തിലാണു മുസ്‌ലിംകള്‍ തീവ്രവാദത്തിനെതിരാണെന്നും അവര്‍ നാടിന്റെ ഭാഗമാണെന്നുമൊക്കെ പ്രധാനമന്ത്രി മോദി പറഞ്ഞുനടക്കുന്നത്. അപ്പോഴും മതേതരരാഷ്ട്രത്തിന്റെ പ്രധാനമന്ത്രി കോഴിക്കോട്ട് ഒന്നിലേറെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അവസരം കണ്ടപ്പോഴും മുസ്‌ലിംകളുടെയോ ക്രൈസ്തവരുടെയോ ഒരു പ്രാര്‍ഥനാലയത്തിന്റെയും നാലയലത്തുപോലും പോയില്ല. ബിഷപ്പുമാര്‍ അദ്ദേഹത്തെ ഗവ ഗസ്റ്റ് ഹൗസില്‍ ചെന്നു കണ്ടതിലൊതുങ്ങി മറ്റു മതമേലധ്യക്ഷന്മാരുമായുള്ള കൂടിക്കാഴ്ച.
മുസ്‌ലിം ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു നല്ല ആള്‍ബലമുള്ള കേരളത്തിന്റെ ഭരണം ഭാവിയിലെങ്കിലും പിടിച്ചടക്കാന്‍ കഴിയുമെന്ന്  ബി.ജെ.പി നേതാക്കള്‍ മനഃപായസമുണ്ണുന്നുണ്ട്. തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോഴൊക്കെയും മൂന്നാംകക്ഷി തങ്ങളാണെന്നു തെരുവുനീളെ നടന്നു പ്രസംഗിക്കുന്നവരാണവര്‍. അതേസമയം, ജാമ്യസംഖ്യ നഷ്ടപ്പെടുത്തി ഖജനാവിലേയ്ക്ക് ഇത്രയധികം പണംനല്‍കിയ കക്ഷി കേരളത്തില്‍ വേറെയില്ല.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ഭൂരിപക്ഷം നേടുമെന്നു പറഞ്ഞതു പുതിയ പ്രസിഡന്റ് കുമ്മനം രാജശേഖരനാണ്. പിന്നീട്, പത്തുസീറ്റു കിട്ടുമെന്നും രണ്ടില്‍ ജയിക്കുമെന്ന് ഉറപ്പാണെന്നും പറഞ്ഞു. ഒടുവില്‍ അവരെ തുണച്ചത് ഒ. രാജഗോപാലും നേമം മണ്ഡലവുമാണ്. രണ്ടിടത്തു ചില്ലറവോട്ടുകളുടെ ഭൂരിപക്ഷത്തിനാണു ബി.ജെ.പി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതെന്നതു നേര്. നേമത്തെ വിജയം ജനാധിപത്യകക്ഷികളുടെ വോട്ടുകള്‍ ഭിന്നിച്ചതുകൊണ്ടാണെന്ന കാര്യത്തില്‍ സംശയമില്ല.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 11 സീറ്റ് ബി.ജെ.പിയും സഖ്യകക്ഷികളും നേടുമെന്ന് അവര്‍ സ്വപ്നംകാണുന്നു. മനോരാജ്യത്തിലെന്തിന്  അര്‍ധരാജ്യം. മുഴുവന്‍ സീറ്റും നേടുമെന്നു പറഞ്ഞുകൂടേ.
എന്നാല്‍, ശ്രദ്ധേയമായ ഒരു സംഭവ വികാസമുണ്ട്. കേരളത്തിലും അവര്‍ എന്‍.ഡി.എക്ക് ഒരു മുന്നണി എകോപന സമിതി ഉണ്ടാക്കിയിരിക്കുന്നു. കര്‍ണാടകയില്‍നിന്ന് രാജീവ് ചന്ദ്രശേഖര്‍ എന്ന മലയാളി എം.പി.യെക്കൂടി ഒപ്പംകൂട്ടിയിട്ടുണ്ട്. ഒ രാജഗോപാലില്‍ തങ്ങള്‍ക്ക് ഒരു എം.എല്‍.എ മാത്രമുള്ളപ്പോള്‍ തലശ്ശേരിക്കാരന്‍ റിച്ചാര്‍ഡ് ഹൈയിലും സിനിമാനടന്‍ സുരേഷ് ഗോപിയും അടക്കം മൂന്ന് എം.പിമാര്‍ ഇപ്പോള്‍തന്നെ ഉണ്ടെന്ന് അവര്‍ക്ക് സമാശ്വസിക്കാമെന്നു മാത്രം.


---------------------------




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  15 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  15 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  15 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  15 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  15 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  15 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  15 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  15 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  15 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  15 days ago