തമിഴ് നടന്‍ ധനുഷ്; പരീക്ഷയില്‍ തോറ്റപ്പോള്‍ ഒളിച്ചോടിയ തങ്ങളുടെ മകനെന്ന് ദമ്പതികള്‍
ചെന്നൈ: തമിഴ് സൂപ്പര്‍ താരം പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ഒളിച്ചോടിയ തങ്ങളുടെ മകനാണെന്ന് വാദിച്ച് ദമ്പതികള്‍ രംഗത്ത്.ധനുഷിന്റെ പിതാവ് സംവിധായകന്‍ കസ്തൂരിരാജ അല്ലെന്നും ഇവര്‍ അവകാശപ്പെട്ടു.തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ തിരുപ്പുവനത്തില്‍നിന്നുള്ള കതിരേശന്‍- മീനാള്‍ വൃദ്ധ ദമ്പതികളാണ് അവകാശവാദമുയര്‍ത്തി പൊലിസില്‍ പരാതി നല്‍കിയത്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മകനെ കാണാതായതെന്നും അവര്‍ പറയുന്നു.ധനുഷിന്റെ യഥാര്‍ഥ പേര് കലയരശ് എന്നാണെന്നും 2002ലെ പരീക്ഷയില്‍ തോറ്റതിനെ തുടര്‍ന്ന് ഇയാള്‍ ഒളിച്ചോടിയതെന്നുമാണ് ദമ്പതികളുടെ വാദം. ഇത് തെളിയിക്കാന്‍ തങ്ങള്‍ ശ്രമിച്ചെന്നും എന്നാല്‍ നിലവിലെ രക്ഷിതാക്കള്‍ സമ്മതിച്ചില്ലെന്നും ദമ്പതികള്‍ പറയുന്നു. ധനുഷോ കുടുംബാംഗങ്ങളോ വാര്‍ത്തയോടു പ്രതികരിച്ചിട്ടില്ല.സ്‌റ്റൈല്‍മന്നന്‍ രജനീകാന്തിന്റെ മകളെയാണ് ധനുഷ് വിവാഹം കഴിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."