HOME
DETAILS
MAL
ബ്രസീലില്‍ 200 തടവുകാര്‍ ജയില്‍ചാടി 100 പേരെ പിടികൂടി
backup
October 01 2016 | 01:10 AM
റിയോ ഡി ജനീറോ: ബ്രസീലിലെ സാവോപോളോയിലെ ജര്‍ദിനോപോളിസ് ജയിലില്‍ നിന്ന് 200 തടവുകാര്‍ ജയില്‍ ചാടി. ജയിലില്‍ തീയിടുകയും കലാപമുണ്ടാക്കുകയും ചെയ്ത ശേഷമാണ് സുരക്ഷാ വേലി തകര്‍ത്ത് ഇവര്‍ രക്ഷപ്പെട്ടത്.
തടവുചാടിയവര്‍ സമീപത്തെ പുഴയിലൂടെ നീന്തിയാണ് രക്ഷപ്പെട്ടത്. ഇവരില്‍ 100 ഓളം പേരെ പിടികൂടിയതായി പൊലിസ് പറഞ്ഞു.
ഇവരെ റിബീറ പ്രെറ്റോ നഗരത്തിലെ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. 1000 തടവുകാര്‍ പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ജര്‍ദിനോപോളിസ് ജയിലില്‍ 1800 ലധികം പേരെയാണ് പാര്‍പ്പിച്ചിട്ടുള്ളത്. ജയിലിലെ സൗകര്യങ്ങള്‍ പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ബ്രസീലിലെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഇന്ത്യയേക്കാള്‍ കൂടുതല്‍ തടവുകാരുള്ള രാജ്യമാണ് ബ്രസീല്‍. ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകാരുള്ള നാലാമത്തെ രാജ്യമാണ് ബ്രസീല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."