ദൗത്യം പൂര്‍ത്തിയാക്കി റോസെറ്റയ്ക്ക് അന്ത്യവിശ്രമം
ബെര്‍ലിന്‍: യൂറോപ്പ ദൗത്യത്തിനു പുറപ്പെട്ട റോസെറ്റ ബഹിരാകാശ പേടകം 12 വര്‍ഷത്തെ ദൗത്യത്തിനു ശേഷം ഉല്‍ക്കാ പ്രതലത്തില്‍ തകര്‍ന്നു. ഇന്നലെയായിരുന്നു പേടകം ദൗത്യം പൂര്‍ത്തിയാക്കി തകര്‍ന്നത്. പടിഞ്ഞാറന്‍ ജര്‍മനിയിലെ ഫ്രാങ്ക്്ഫര്‍ട്ടിനു സമീപത്തെ കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് നടപടികള്‍ നിയന്ത്രിച്ചതെന്ന് മിഷന്‍ മാനേജര്‍ പാട്രിക് മാര്‍ടിന്‍ പറഞ്ഞു.
67-പി എന്ന ഉല്‍കയുടെ പ്രതലത്തിലാണ് പേടകം തകര്‍ന്നു വീണത്. ഉല്‍കയുടെ പ്രതലത്തില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ ഉയരത്തില്‍ വരെ പേടകം ചിത്രങ്ങള്‍ പകര്‍ത്തി ഭൂമിയിലേക്കയച്ചു. 40 മിനുട്ട് വൈകിയാണ് പേടകത്തില്‍ നിന്നുള്ള സിഗ്്‌നലുകള്‍ ഭൂമിയിലെത്തിയത്. ഭൂമിയില്‍ നിന്ന് 720 ദശലക്ഷം കി.മി അകലെയാണ് പേടകം തകര്‍ന്നത്. സെക്കന്റില്‍ 14 കി.മി വേഗത്തിലായിരുന്നു പേടകം ഉല്‍ക്കാ അന്തരീക്ഷത്തിലെത്തിയപ്പോഴുള്ള വേഗത. 2014 ഓഗസ്റ്റിലാണ് പേടകം യൂറോപ്പയ്ക്കടുത്തുള്ള ഉല്‍ക്കയ്ക്കടുത്തെത്തിയത്. പത്തു വര്‍ഷത്തിനിടെ ആറു ബില്യന്‍ കിലോമീറ്റര്‍ സഞ്ചരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."