HOME
DETAILS
MAL
കേരളം പുരസ്കാരം ഏറ്റുവാങ്ങി
backup
October 01 2016 | 01:10 AM
ന്യൂഡല്‍ഹി: അമൃത് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച സംസ്ഥാനത്തിനുള്ള പുരസ്കാരം കേരളം ഏറ്റുവാങ്ങി. സര്‍ക്കാരിന് വേണ്ടി തദ്ദേശ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ഡോ.വി.കെ ബേബി കേന്ദ്ര നഗര വികസനമന്ത്രി വെങ്കയ്യ നായിഡുവില്‍ നിന്നാണു 15 കോടി രൂപയുടെ കാഷ് അവാര്‍ഡും പ്രശംസാ ഫലകവും ഉള്‍പ്പെട്ട പുരസ്കാരം ഏറ്റുവാങ്ങിയത്.
ആദ്യത്തെ സമ്പൂര്‍ണ ശുചിമുറി ജില്ലയ്ക്കുള്ള പുരസ്കാരം തൃശൂര്‍ ഏറ്റുവാങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറില് നിന്നാണ് പുരസ്കാരം സ്വീകരിച്ചത്. വിജ്ഞാന് ഭവനില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായിരുന്നു.
സീരിയലിനെതിരേ ബാലാവകാശ കമ്മിഷനില്‍ പരാതി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."