HOME
DETAILS
MAL
ഉത്തരാഖണ്ഡില്‍ കാട്ടുതീ: തീയണയ്ക്കാന്‍ എം.ഐ 17 ഹെലികോപ്റ്ററുകള്‍
backup
May 01 2016 | 09:05 AM
ഡറാഡൂണ്‍: ഉത്തരാഖണ്ഡില്‍ 13 ജില്ലകളിലെ വനഭൂമിയെ ചാരമാക്കിക്കൊണ്ടിരിക്കുന്ന കാട്ടുതീ ഇനിയും നിയന്ത്രണവിധേയമായിട്ടില്ല. തീയണക്കാനായി ദുരന്ത നിവാരണ സേനയ്ക്ക് പുറമെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എം.ഐ 17 ഹെലികോപ്റ്ററുകളും ഉത്തരാഖണ്ഡിലെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററുകളുപയോഗിച്ച് വെള്ളം തളിച്ച തീയണയ്ക്കാനാണ് ശ്രമം നടക്കുന്നത്.
ഇതിനോടകം 6 പേര് കാട്ടുതീയില്‍ പെട്ട് മരിച്ചതായാണ് റിപ്പോര്‍ട്ട്. വരണ്ട കാലാവസ്ഥയും ഉയര്‍ന്ന താപനിലയുമാണ് തീ ഇത്രയുമധികം വ്യാപിക്കാന്‍ കാരണമായത്. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിന്റെ 198 ഹെക്ടര്‍ ഭാഗവും രാജാജി ടൈഗര്‍ റിസര്‍വിന്റെ 70 ഹെക്ടര്‍ ഭാഗവും കേദാര്‍ നാഥിലെ കരടി സംരക്ഷണ കേന്ദ്രത്തിന്റെ 60 ഹെക്ടര്‍ ഭാഗവും കാട്ടുതീയില്‍ നശിച്ചതായാണ് റിപ്പോര്‍ട്ട്. ടൂറിസ്റ്റ് മേഖലയായ ബിജ്റാണി, സര്ദപുലി,പാലേന്‍,കലഗ്രഹ്, സോനാനദി എന്നിവിടങ്ങളും കാട്ടുതീയില്‍ പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 150 ആളുകള്‍ ഉള്‍ക്കൊള്ളുന്ന മുന്ന് ദുരന്ത നിവാരണ സംഘങ്ങളാണ് തീയണക്കാനായി സ്ഥലത്തെത്തിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."