HOME
DETAILS

ആട്ടിയോടിച്ചിട്ടും പോകാത്ത തലവരിപ്പണം

  
backup
October 01 2016 | 02:10 AM

%e0%b4%86%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8b%e0%b4%95%e0%b4%be

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകളുമായി കരാറുണ്ടാക്കി തലവരിപ്പണം ആരും വാങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ഈ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ നാട്ടില്‍ തലവരിപ്പണമെന്ന ഒരു ഏര്‍പ്പാട് നടക്കില്ലെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ തറപ്പിച്ചു പറയുന്നുമുണ്ട്. എന്നാല്‍ ആരും തലവരിപ്പണം വാങ്ങുന്നില്ലെന്ന് ഉറപ്പിച്ചു പറയാനൊന്നും മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ക്കാവില്ല. ആരെങ്കിലും വാങ്ങുന്നതായി പരാതി കിട്ടിയാല്‍ നടപടിയെടുക്കും. അത്ര തന്നെ.
ആദ്യ ദിനം മുതല്‍ സഭയെ പ്രക്ഷുബ്ധമാക്കിക്കൊണ്ടിരിക്കുന്ന സ്വാശ്രയ പ്രശ്‌നം ഇന്നലെ തലവരിപ്പണമെന്ന തലക്കെട്ടുമായാണ് സഭയിലെത്തിയത്. ഇതു സംബന്ധിച്ച് വി.ടി ബല്‍റാം അടിയന്തരപ്രമേയം കൊണ്ടു വന്നപ്പോള്‍, എല്ലാ ദിവസവും ഇങ്ങനെ ഒരേ വിഷയത്തില്‍ അടിയന്തരപ്രമേയം കൊണ്ടുവരുന്നത് ചട്ടവിരുദ്ധമാണെന്ന് മന്ത്രി എ.കെ ബാലന്റെ ക്രമപ്രശ്‌നം.
എന്നാല്‍ ഇന്നത്തേത് തലവരിയുടെ പേരിലായതിനാല്‍ അങ്ങനെ ഒരു പ്രശ്‌നമില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രമേയാവതരണത്തിന് അനുമതി തേടിയുള്ള നോട്ടീസിന് മറുപടി പറഞ്ഞു സംസാരിച്ചപ്പോഴാണ് ആരും തലവരിപ്പണം വാങ്ങുന്നില്ലെന്നു പറയാനാവില്ലെന്ന് മന്ത്രി ശൈലജ ടീച്ചര്‍ പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ആരോപണം മന്ത്രി സമ്മതിച്ചിരിക്കുകയാണെന്നു പറഞ്ഞ് ബല്‍റാം സര്‍ക്കാരിനെതിരേ കത്തിക്കയറാന്‍ തുടങ്ങിയപ്പോള്‍ തന്നെ ബഹളമുണ്ടാക്കി തടസ്സപ്പെടുത്താന്‍ ഭരണപക്ഷം ശ്രമമാരംഭിച്ചു. ഏറെ പണിപ്പെട്ടാണ് സ്പീക്കര്‍ അവരെ ശാന്തരാക്കിയത്.
പാക്കിസ്താനിലെ ഭീകരത്താവളങ്ങള്‍ക്കു നേരെ ആക്രമണം നടത്താന്‍ തീരുമാനിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ വിവരമറിയിച്ചിരുന്നെന്നും സമരം ചെയ്യുന്ന പ്രതിപക്ഷത്തോട് ചര്‍ച്ചയ്ക്കു തയാറാവാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ നരേന്ദ്ര മോദിയുടെ മര്യാദ പോലും കാട്ടിയില്ലെന്നുമൊക്കെ പറഞ്ഞ് ഭരണപക്ഷത്തെ പരമാവധി പ്രകോപിപ്പിക്കാന്‍ ബല്‍റാം ശ്രമിച്ചു.
തലവരിപ്പണം വാങ്ങിയതിന് ശബ്ദരേഖയടക്കം തെളിവ് മാധ്യമങ്ങളില്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ നടപടി ഉണ്ടായിട്ടില്ലെന്നും ബല്‍റാം. തെളിവു തന്നാല്‍ വിജിലന്‍സ് അന്വേഷണം നടത്താമെന്നായി മുഖ്യമന്തി. ഇതു കേട്ടപ്പോള്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ശബ്ദരേഖയുടെ കോപ്പി സഭയുടെ മേശപ്പുറത്തു വച്ചു.
വ്യാഴാഴ്ച സ്പീക്കര്‍ പ്രശ്‌നപരിപഹാരത്തിന് കക്ഷി നേതാക്കളുടെ യോഗം വിളിച്ചിരുന്നെന്നും തൊട്ടടുത്ത മുറിയിലുണ്ടായിട്ടും മുഖ്യമന്ത്രി അതില്‍ പങ്കെടുത്തില്ലെന്നുമുള്ള ഒരു മാധ്യമ വാര്‍ത്തയും സഭയില്‍ തര്‍ക്കത്തിനിടയാക്കി. ബല്‍റാമും ചെന്നിത്തലയും ഈ വിഷയം എടുത്തിട്ടപ്പോള്‍, ഇങ്ങനെ ഒരു യോഗം നടന്നതായി തനിക്ക് അറിയില്ലെന്നും, മാധ്യമവാര്‍ത്തകളുടെ പിറകെ പോയി പ്രതിപക്ഷം പരിഹാസ്യരാകരുതെന്നും മുഖ്യമന്ത്രിയുടെ മറുപടി. പിന്നെ ഇതിന്റെ പേരിലായി തര്‍ക്കം. നടന്നത് കക്ഷി നേതാക്കളുടെ യോഗമല്ലെന്നും ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള കൂടിയാലോചനയാണെന്നും സ്പീക്കര്‍ പറഞ്ഞതോടെ അതു കെട്ടടങ്ങി.
തലവരിപ്പണത്തിനു തെളിവു ചോദിക്കുന്ന മുഖ്യമന്ത്രി ഏതു ലോകത്താണ് ജീവിക്കുന്നതെന്ന ചെന്നിത്തലയുടെ ചോദ്യം മന്ത്രി ജി. സുധാകരന് അത്ര പിടിച്ചില്ല. മുഖ്യമന്ത്രിക്കെതിരേ തുടര്‍ച്ചയായി ആരോപണമുന്നയിക്കുന്ന പ്രതിപക്ഷനേതാവ് ഏതു നരകത്തിലാണെന്നു താന്‍ ചോദിച്ചാല്‍ അത് ക്രമവിരുദ്ധമാകുമോ എന്ന് സുധാകരന്റെ ചോദ്യം.സുധാകരന്‍ അങ്ങനെ പലതും പറയുമെന്നും അതു കാര്യമാക്കുന്നില്ലെന്നുമുള്ള ചെന്നിത്തലയുടെ പരാമര്‍ശം സുധാകരനെ ശരിക്കും പ്രകോപിപ്പിച്ചു. ഇയാള്‍ ആരാണ്?, ഇയാളെ ഞാന്‍ അംഗീകരിക്കുന്നില്ല എന്നൊക്കെയായി സുധാകരന്‍.
കഴിഞ്ഞ ദിവസങ്ങളില്ലെല്ലാ പ്രതിപക്ഷം സഭയ്ക്കകത്ത് മുദ്രാവാക്യം വിളിക്കുമ്പോള്‍ കാര്യമായൊന്നും പറയാതെ ഇറങ്ങിപ്പോക്ക് നടത്തുന്ന കേരള കോണ്‍ഗ്രസ് (എം) ഇന്നലെ നിലപാട് വ്യക്തമാക്കി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് യു.ഡി.എഫ് അംഗങ്ങള്‍ ബഹളം തുടങ്ങിയപ്പോള്‍ കെ.എം മാണി സംസാരിക്കാനെഴുന്നേറ്റു.
ബഹളത്തിനു താല്‍കാലിക വിരമമിട്ട് യു.ഡി.എഫുകാര്‍ മാണിയെ പ്രോത്സാഹിപ്പിച്ചു. തലവരി വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടുകളില്‍ വൈരുധ്യമുണ്ടെന്ന് മാണി. തലവരിപ്പണം ഇല്ലാതാക്കി എന്നു പറയുന്ന സര്‍ക്കാര്‍ അതു വാങ്ങുന്നുണ്ടെന്ന് പരോക്ഷമായി സമ്മതിക്കുന്നു. തലവരി വാങ്ങുന്നതിന് സ്റ്റാമ്പൊട്ടിച്ച തെളിവ് നല്‍കണോ എന്ന് മാണിയുടെ ചോദ്യം. ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് അദ്ദേഹം ഇറങ്ങിപ്പോക്കും പ്രഖ്യാപിച്ചു.
കേരള കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോകുമ്പോള്‍ യു.ഡി.എഫ് അംഗങ്ങള്‍ ഡസ്‌കിലടിച്ച് അഭിനന്ദിച്ചു. ഇതിനിടയില്‍ സഭാ ഹാളിനു പുറത്ത് നിരാഹാര സമരം നടത്തുന്ന എം.എല്‍.എമാരെ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചത് പ്രതിപക്ഷത്തിന് ആവേശം പകര്‍ന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  3 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  4 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  4 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  4 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  5 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  5 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  5 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago