ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍
പ്രതീക്ഷകളുണര്‍ത്തികേരള ട്രാവല്‍മാര്‍ട്ട് സമാപിച്ചു
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെ കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ടൂറിസം മേളയായ കേരള ട്രാവല്‍ മാര്‍ട്ടില്‍ മൂന്നു ദിനങ്ങളിലായി നടന്നത് ഒരു ലക്ഷത്തോളം ബിസിനസ് കൂടിക്കാഴ്ചകള്‍. ഇത്തവണത്തെ മാര്‍ട്ടില്‍ പങ്കെടുത്തവരില്‍ അന്‍പത് ശതമാനം പേരും പുതിയവരായിരുന്നു.
ആദ്യ രണ്ടുദിവസങ്ങളില്‍ മുന്‍നിശ്ചയപ്രകാരമുള്ള അറുപതിനായിരത്തോളം ബിസിനസ് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി. അവസാന ദിവസം പൊതുജനങ്ങള്‍ക്കു കൂടി പ്രവേശനം അനുവദിച്ചിരുന്നതിനാല്‍ നാല്‍പ്പതിനായിരത്തോളം മുന്‍കൂട്ടി നിശ്ചയിച്ചതല്ലാത്ത ബിസിനസ് കൂടിക്കാഴ്ചകള്‍ക്ക് അവസരമുണ്ടായെന്ന് വാര്‍ത്താസമ്മേളനത്തില്‍ കെ.ടി.എം സൊസൈറ്റി പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് പറഞ്ഞു.
1380 വിദേശതദ്ദേശ പ്രതിനിധികളാണ് കെ.ടി.എം 2016ല്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. രജിസ്റ്റര്‍ചെയ്തിരുന്ന ബയര്‍മാരില്‍ 350 പേരും തദ്ദേശീയരില്‍ ആയിരത്തോളം പേരും പങ്കെടുത്തു. പുതിയ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ പങ്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു. യു.എസ്, കാനഡ, തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വലിയ തോതില്‍ പ്രാതിനിധ്യമുണ്ടായി.
മുഖ്യമന്ത്രി ചെയര്‍മാനായി ടൂറിസം ഡവലപ്പ്‌മെന്റ് ബോര്‍ഡ് രൂപീകരിച്ച് ചീഫ് സെക്രട്ടറി ഉള്‍പ്പടെയുള്ളവരുടെ പങ്കാളിത്വത്തോടെ വകുപ്പുതല ഏകോപനം ടുറിസത്തിനായി സാധ്യമാക്കണമെന്ന് കെ.ടി.എം ഭാരവാഹികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള ടൂറിസം അധികൃതരെ കൂടാതെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേ ഉടമകള്‍ എന്നിവരും കെടിഎമ്മില്‍ സജീവ പങ്കാളികളായിരുന്നു. ഉത്തരവാദിത്ത ടൂറിസവും മുസിരിസ്-സ്‌പൈസ് റൂട്ടുമായിരുന്നു പ്രമേയങ്ങള്‍. പ്രാദേശിക സമൂഹങ്ങള്‍ക്കു കൂടി നേട്ടമുണ്ടാകുന്ന ടൂറിസം വികസനമാണ് കെ.ടി.എമ്മിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ പരിസ്ഥിതി സൗഹൃദ, ഉത്തരവാദിത്ത ടൂറിസത്തിനായി ഒന്‍പതിന അജന്‍ഡയും കെ.ടി.എം സ്വീകരിച്ചതായി ഏബ്രഹാം ജോര്‍ജ് പറഞ്ഞു. കേരളത്തിന്റെ തനതു കലയും സംസ്‌കാരവും ഭക്ഷണശൈലികളും പരിചയപ്പെടുത്തുന്നതിനായി ട്രാവല്‍മാര്‍ട്ടിനു ശേഷം പ്രധാന ടൂറിസ്റ്റ് സങ്കേതങ്ങളിലേക്ക് പ്രതിനിധികള്‍ക്കായി യാത്രകളും ഒരുക്കിയിരുന്നു. സമാപന സമ്മേളനത്തില്‍ കെ.ടി.എം പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ്, സെക്രട്ടറി ജോസ് മാത്യു, ട്രഷറര്‍ ജോസ് പ്രദീപ്, കെടിഎം മുന്‍ പ്രസിഡന്റ് ജോസ് ഡൊമിനിക്, റിയാസ് അഹമ്മദ് എന്നിവര്‍ പങ്കെടുത്തു. അവസാനദിവസമായ ഇന്നലെ പൊതുജനപങ്കാളിത്വം കൊണ്ടും ട്രാവല്‍മാര്‍ട്ട് ശ്രദ്ധേയമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."