HOME
DETAILS
MAL
മോദി ബിരുദാനന്തര ബിരുദമെടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍വകലാശാല
backup
May 01 2016 | 09:05 AM
അഹമ്മദാബാദ്:പ്രധാനമന്ത്രി നരേന്ദ്രമോദി 62 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമെടുത്തിട്ടുണ്ടെന്ന് ഗുജറാത്ത് സര്‍വ്വകലാശാല. പൊളിറ്റിക്കല്‍ സയന്‍സിലാണ് മോദി ബിരുദാനന്തര ബിരുദമെടുത്തതെന്നും ഗുജറാത്ത് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എം.എന്‍ പട്ടേല്‍ പറഞ്ഞു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ മോദിയുടെ വിദ്യഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് വിവരാകാശ കമ്മീഷണര്‍ക്ക് കത്തെഴുതിയിരുന്നു.ഇതുപ്രകാരം മോദിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന് കഴിഞ്ഞ ദിവസം ഗുജറാത്ത്, ദില്ലി സര്‍വ്വകലാശാലകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗുജറാത്ത് സര്‍വ്വകലാശാല മോദിയുടെ ബിരുദാനന്തര ബിരുദം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
ദില്ലി സര്‍വകലാശാലയില്‍നിന്ന് ബിഎ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്നായിരുന്നു 2014ല്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ മോദി വ്യക്തമാക്കിയിരുന്നത്. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും മോദിയുടെ വിദ്യാഭ്യാസ രേഖകള്‍ പുറത്തുവിടാന്‍ ദില്ലി സര്‍വകലാശാല തയാറായിരുന്നില്ല. റോള്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും അത് കണ്ടെത്തേണ്ടതുണ്ടെന്നുമായിരുന്നു സര്‍വകലാശാല നല്കിയ മറുപടി. ഇതേത്തുടര്‍ന്നാണ് കേജ്രിവാള് കേന്ദ്ര വിവരാവകാശ കമ്മിഷന് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."