സൈനിക നടപടി: സി.പി.എം നിലപാട് ദൗര്‍ഭാഗ്യകരമെന്ന് സുധീരന്
തിരുവനന്തപുരം: ഭീകര കേന്ദ്രങ്ങള്‍ക്കെതിരേയുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യയുടെ സൈനിക നടപടിയെ സമ്പൂര്‍ണമായി പിന്തുണയ്ക്കാത്ത സി.പി.എം. നിലപാട് നിര്‍ഭാഗ്യകരമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് പറഞ്ഞു.
രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുമുള്ള സൈനിക നടപടിയെ രാഷ്ട്രീയ വൈരം മറന്ന് എല്ലാവരും പിന്തുണയ്ക്കേണ്ട സന്ദര്‍ഭമാണിത്. ഈ അവസരത്തില്‍ നയതന്ത്രജ്ഞരുടെ സ്വരത്തിലാണ് സി.പി.എം പി.ബിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും പ്രതികരണങ്ങള്‍ വന്നിരിക്കുന്നത്.
1962 ല്‍ ചൈനീസ് ആക്രമണ സമയത്ത് നമ്മുടെ അതിര്‍ത്തി സംബന്ധിച്ച് 'നാം നമ്മുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന ഭൂപ്രദേശം' എന്ന വാദം ഉയര്‍ത്തിയത് ആരും മറന്നിട്ടില്ല. രാജ്യസ്നേഹവും ദേശഭക്തിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ പാഴാക്കിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്. സി.പി.എമ്മിന്റെ കൂറ് ആരോടാണെന്ന് വ്യക്തമാക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."