HOME
DETAILS

മാലിന്യ നിക്ഷേപം; കിഴക്കന്‍ ഗ്രാമങ്ങള്‍ കേരളത്തിന്റെ കുപ്പത്തൊട്ടിയാകുന്നു

  
backup
October 01 2016 | 02:10 AM

%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%aa%e0%b4%82-%e0%b4%95%e0%b4%bf%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95

പാലക്കാട:് ജില്ലയിലെ കിഴക്കന്‍ ഗ്രാമങ്ങള്‍ കേരളത്തിന്റെ കുപ്പത്തൊട്ടിയായി മാറുന്നു.   ഗ്രാമീണ തലത്തില്‍ പോലും വേരുകളുള്ള ലോബി സജീവമായി രംഗത്തുണ്ട്. തെങ്ങിന്‍ തോപ്പുകളും ഒഴിഞ്ഞ പറമ്പുകളും വാടകക്കെടുത്താണ് മാലിന്യം കൊണ്ടുവന്ന് കൂട്ടിയിടുന്നത്. മുതലമട കള്ളിയാംപാറയിലെ പത്തേക്കറോളം വരുന്ന സ്ഥലത്തു നിക്ഷേപിച്ച മാലിന്യം ആദിവാസികോളനിക്കാര്‍ക്ക് ഇപ്പോള്‍ ദുരിതം വിതക്കുകയാണ്.
മലമ്പുഴ മാന്തുരുത്തിയിലെ ഇമേജ് ആശുപത്രി മാലിന്യ നിക്ഷേപകേന്ദ്രവും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നു. കേരളത്തിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അവശിഷ്ടങ്ങളും, പ്ലാസ്റ്റിക് മാലിന്യങ്ങളും ഇവിടെയാണ് നിക്ഷേപിക്കുന്നത്. മുതലമട പഞ്ചായത്തിലെ ചില തെങ്ങിന്‍തോപ്പുകളും മാലിന്യകേന്ദ്രങ്ങളാണ്. ജനങ്ങള്‍ സമരം നടത്തി ചിലത് അടപ്പിച്ചു.
എന്നാലിപ്പോള്‍, കൊഴിഞ്ഞാമ്പാറ ഫര്‍ക്കയിലെ തെങ്ങിന്‍തോപ്പുകളും പറമ്പുകളും മാലിന്യകേന്ദ്രങ്ങളാക്കാനും നീക്കമുണ്ട്. ജില്ലയിലെ ആഫ്രിക്കന്‍ മുഷി വളര്‍ത്തുന്ന കുളങ്ങളില്‍ വന്‍ തോതില്‍ ഇറച്ചിമാലിന്യം നല്‍കി പാരിസ്ഥിതിക മലിനീകരണം നടത്തിക്കൊണ്ടിരിക്കുകയാണ.് ആശുപത്രികള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളിലെയും, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളിലെ അറവുശാലകളിലേയും, കോഴിമാലിന്യങ്ങളുമാണ് കേന്ദ്രങ്ങളില്‍ തള്ളുന്നത്.
ഒരു ദിവസം ഇരുനൂറ് ലോഡ് മാലിന്യമാണ് ജില്ലയില്‍ എത്തുന്നത്. രാത്രി 12നും, പുലര്‍ച്ചെ അഞ്ചിനുമിടയിലാണ് വണ്ടികള്‍ എത്തുന്നത്. ഈ സമയത്ത് ആരുടെയും ശല്യം ഉണ്ടാവാറില്ല.
മൂന്ന് ടണ്‍ മാലിന്യം കയറ്റി കൊണ്ടുവരാന്‍ 21,000 രൂപയാണ് ഇടനിലക്കാര്‍ വാങ്ങുന്നത്. മുഷി വളര്‍ത്തുകേന്ദ്രത്തില്‍ എത്തിച്ചാല്‍ തീറ്റയുടെ വിലയായി 21,000 രൂപയും ഇവര്‍ വാങ്ങിക്കും. ഒരുലോഡ് മാലിന്യം കൊണ്ട് വന്നാല്‍ 40,000 രൂപ ഇവര്‍ക്കു കിട്ടും. പലക്കാട് ജില്ലയില്‍ മാത്രം ഇരുനൂറ് കുളങ്ങളിലും, കൃഷിയിടങ്ങളിലും ആഫ്രിക്കന്‍ മുഷി വളര്‍ത്തുന്നുണ്ടെന്നാണ് അറിയുന്നത്. മല്‍സ്യ വകുപ്പിന്റെ പക്കല്‍ ഇത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ല. കൃഷി, റവന്യു വകുപ്പുകള്‍ക്ക് വിവരമറിയുകയുമില്ല.
പുതുശേരി, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ,എരുത്തേമ്പതി,വടകരപതി, നല്ലേപ്പുള്ളി,പൊല്‍പ്പുള്ളി പഞ്ചായത്തുകളിലും, കൊല്ലങ്കോട്, പല്ലശ്ശന പഞ്ചായത്തുകളിലുമാണ് കൂടുതല്‍ മത്സ്യ വളര്‍ത്തു കേന്ദ്രങ്ങളുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ആഫ്രിക്കന്‍ മുഷി വളര്‍ത്തുന്നത് നിരോധിച്ചതിനാല്‍ തമിഴ്‌നാട്ടില്‍ ഇവയെ വളര്‍ത്താറില്ല.
കുളങ്ങളും ജലസ്രോതസുകളും ഇതുമൂലം മലിനമാകുന്നുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്
സ്പിരിറ്റ് ,ചന്ദന കടത്തിന് ചുക്കാന്‍ പിടിച്ച ചിലരാണ് ഇപ്പോള്‍ മാലിന്യക്കടത്തിനും മുന്‍പന്തിയില്‍ ഉള്ളത്. ഭരണം മാറുന്നതിനുസരിച്ചു കളംമാറി കളിക്കുന്ന ഈക്കൂട്ടര്‍ക്ക് ഭരണകക്ഷിയിലെ ചിലരുടെ ഒത്താശയും ഉണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  4 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  33 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  43 minutes ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago