HOME
DETAILS

വന്യജീവി വാരാഘോഷത്തിന് നാളെ മുതല്‍ തുടക്കം ഇന്ത്യന്‍ ചീറ്റപ്പുലികള്‍ മണ്‍മറഞ്ഞിട്ട് 69 വര്‍ഷം

  
backup
October 01 2016 | 02:10 AM

%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af%e0%b4%9c%e0%b5%80%e0%b4%b5%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a8


വംശനാശം സംഭവിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിക്കുന്നു


തിരുവനന്തപുരം:ചീറ്റപ്പുലികള്‍(വേട്ടപ്പുലി) ഇന്ത്യന്‍ കാടുകളില്‍ നിന്നും വംശനാശം സംഭവിച്ചിട്ട് 69 വര്‍ഷം. നാളെ മുതല്‍ വന്യജീവി വാരാഘോഷത്തിനൊരുങ്ങുമ്പോള്‍ വംശനാശം സംഭവിച്ച വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചു വരികയാണെന്ന് വനം-വന്യജീവി വകുപ്പധികൃതര്‍ പറയുന്നു.
ചീറ്റപ്പുലികള്‍, കാട്ടുകാള(ഓറോക്‌സ്), പിങ്ക് തലയന്‍ താറാവ് എന്നിവയാണ് പ്രധാനമായും വംശനാശം സംഭവിച്ചവ. വിവിധയിനം പക്ഷികള്‍, ഉരഗങ്ങള്‍, കുരങ്ങു വര്‍ഗങ്ങള്‍ തുടങ്ങിയവയാണ് കേരളത്തില്‍ നിന്നും അപ്രത്യക്ഷമായത്.
മധ്യപ്രദേശ്, രാജസ്ഥാന്‍, ആന്ധ്രാ പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് ചീറ്റപ്പുലികളുണ്ടായിരുന്നതെന്ന് വനംവകുപ്പു രേഖകള്‍. ഇന്ത്യയില്‍ ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചത് എന്നാണെന്ന് കണക്കുകളില്ലെങ്കിലും 1947ല്‍ മധ്യപ്രദേശില്‍ മൂന്നു ചീറ്റപ്പുലികളെ വെടിവെച്ചു കൊന്നതാണ് അവസാനത്തേതെന്ന് അധികൃതര്‍ പറയുന്നു.
പുല്‍മേടുകള്‍ തീവെച്ചും ഇണക്കിവളര്‍ത്താന്‍ പിടികൂടിയും, വേട്ടയാടി കൊന്നതുമാണ് ചീറ്റപ്പുലികള്‍ അപ്രത്യക്ഷമാകാന്‍ കാരണമായത്. ഇന്ത്യന്‍ ചീറ്റപ്പുലികളെ രണ്ടായിരം കൊല്ലം മുന്‍പു മുതല്‍ക്കേ ഇണക്കിവളര്‍ത്തിയിരുന്നു. വിനോദത്തിനും, ധീരതയുടെ പര്യായവുമായുമാണ് ഇവയെ വളര്‍ത്തിയിരുന്നത്. മുഗള്‍ ഭരണകാലത്ത് ഈ വിനോദം വ്യാപകമായി. അക്ബര്‍ ചക്രവര്‍ത്തി 9000 ചീറ്റകളെ ഇണക്കി വളര്‍ത്തിയിരുന്നുവെന്ന് ചരിത്രം.
നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ദക്ഷിണേന്ത്യയില്‍ സാധാരണമായി കണ്ടിരുന്ന ചീറ്റപ്പുലികളെ ആഫ്രിക്കന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രമാണ് കൂടുതലായി കാണുന്നത്.
ആഫ്രിക്കന്‍ ഭൂഖണ്ഡം, ഇറാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രമാണ് ചീറ്റപ്പുലികള്‍ ഇപ്പോഴുള്ളത്. ഭൂമിയില്‍ അഞ്ചിനങ്ങളുള്ളതില്‍ നാലും ആഫ്രിക്കയിലും, ഒന്ന് ഇറാനിലുമാണ്. 200ഓളം മാത്രമുള്ള ഇറാനിയന്‍ ചീറ്റകളും വംശനാശ ഭീഷണിയിലാണ്.
ഉടല്‍, വാല്‍, കൈ, കാലുകള്‍ എന്നിവ മറ്റുള്ളവയെ അപേക്ഷിച്ച് നീളമുള്ളതിനാല്‍ ചീറ്റപ്പുലികളെ വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. മഞ്ഞ നിറമുള്ള ഉടലില്‍ കറുത്ത പുള്ളികള്‍, മേല്‍ച്ചുണ്ടില്‍ തുടങ്ങി കണ്ണിന്റെ മുകളില്‍ അവസാനിക്കുന്ന കറുത്ത പാട് ഇവയുടെ പ്രത്യേകതയാണ്. നഖങ്ങള്‍ പൂര്‍ണമായി പാദത്തിനുള്ളിലേക്ക് വലിച്ചെടുക്കാന്‍ ഇവയ്ക്കാവില്ല. കടുവകളെ പോലെ അലറാതെ, പൂച്ചകളെ പോലെ കുറുകും.
പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ 65 കിലോവരെ ഭാരം വയ്ക്കുന്ന ചീറ്റകള്‍ക്ക് 1.35 മീറ്റര്‍ വരെ നീളമുണ്ടാകും. ആവാസവ്യവസ്ഥയില്‍ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങള്‍ വരെ ഇവയുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.  


ചീറ്റകളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ ഫലം കണ്ടില്ല


തിരുവനന്തപുരം:ചീറ്റപ്പുലികളെ ഇന്ത്യന്‍ കാടുകളിലെത്തിക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നടത്തുന്ന ശ്രമങ്ങള്‍ ഫലം കണ്ടില്ല. ശ്രമങ്ങള്‍ ഉപേക്ഷിച്ചിട്ടുമില്ല. ആഫ്രിക്കയില്‍ നിന്ന് ചീറ്റപ്പുലികളെ എത്തിക്കാനുള്ള പദ്ധതിക്ക് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നു.
300 കോടി രൂപയുടെ പദ്ധതിയായിരുന്നു ഇത്. മധ്യപ്രദേശിലും രാജസ്ഥാനിലുമായി തെരഞ്ഞെടുക്കപ്പെട്ട മൂന്ന് സ്ഥലങ്ങളില്‍, ഓരോന്നിലും ആറെണ്ണം വീതം 18 ചീറ്റപ്പുലികളെ എത്തിക്കാനായിരുന്നു പദ്ധതി. മധ്യപ്രദേശിലെ കുനോ-പാല്‍പുര്‍, നൗറാദേഹി വന്യജീവി സങ്കേതങ്ങളിലും, രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ മേഖലയിലുമാണ് ചീറ്റപ്പുലികളെ വളര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍, ആഫ്രിക്കന്‍ ചീറ്റകളെ ഇന്ത്യന്‍ വനങ്ങളിലെത്തിക്കുന്നതിന് അനുമതി തേടി സമര്‍പ്പിച്ച അപേക്ഷ സുപ്രിം കോടതി തള്ളുകയായിരുന്നു. വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ എത്തിക്കാന്‍ ഇറാനുമായും ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. 2017ല്‍ ഇതുസംബന്ധിച്ച ധാരണയുണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈലിന് മേല്‍ തീഗോളമായി ഹിസ്ബുല്ലയുടെ ഡ്രോണുകള്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു, 60 പേര്‍ക്ക് പരുക്ക് 

International
  •  2 months ago
No Image

പൂമാല, കാവി ഷാള്‍, മുദ്രാവാക്യം...ഗൗരി ലങ്കേഷ് കൊലയാളികളികള്‍ക്ക് വമ്പന്‍ സ്വീകരണമൊരുക്കി ശ്രീരാമസേന 

National
  •  2 months ago
No Image

മദ്യപിച്ച് വാഹനമോടിച്ചു, സ്‌കൂട്ടര്‍ യാത്രക്കാരനെ ഇടിച്ചിട്ടു; നടന്‍ ബൈജുവിനെതിരെ കേസ് 

Kerala
  •  2 months ago
No Image

ഷോൺ റോജർക്ക് സെഞ്ചുറി; കേരളം ശക്തമായ നിലയിൽ

Kerala
  •  2 months ago
No Image

മുന്‍ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍ 

Kerala
  •  2 months ago
No Image

ഉരുളെടുത്ത പ്രദേശങ്ങൾ വാസയോഗ്യമെന്ന് വിദഗ്ധ സമിതി

Kerala
  •  2 months ago
No Image

ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി; 'ഒന്നും ഒളിക്കാനില്ല, പറയാത്ത വ്യാഖ്യാനങ്ങൾ നൽകരുത് '

Kerala
  •  2 months ago
No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago