HOME
DETAILS

ദേശീയോദ്ഗ്രഥന യാത്രയുമായി വയനാട്ടിെലത്തിയ യു.പി സ്വദേശിക്ക് പൊലിസ് മര്‍ദനം

  
backup
October 01 2016 | 02:10 AM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af%e0%b5%8b%e0%b4%a6%e0%b5%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a5%e0%b4%a8-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%af%e0%b5%81%e0%b4%ae%e0%b4%be


കല്‍പ്പറ്റ: ദേശീയോദ്ഗ്രഥന സന്ദേശവും അഴിമതി വിരുദ്ധ പ്രചാരണവുമായി രാജ്യം മുഴുവന്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയെ കല്‍പ്പറ്റയില്‍ പൊലിസ് മര്‍ദിച്ചതായി പരാതി.  സൈക്കിളില്‍ ദേശീയ പതാക കെട്ടി എന്നാരോപിച്ച് തന്നെ പൊലിസ് മര്‍ദിക്കുകയായിരുന്നുവെന്ന് യു. പി സ്വദേശിയായ സുദര്‍ശന്‍ പ്രസാദ് വി സുകര്‍മ്മ പറഞ്ഞു.
അഴിമതി വിരുദ്ധ ബില്ലിനായി 2016 മെയ് 18ന് ആയിരുന്നു യാത്ര തുടങ്ങിയത്. രാജ്യത്തെ 370 ജില്ലകളിലൂടെ 52,391 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സുദര്‍ശന്‍ വയനാട്ടിലെത്തിയത്. വെള്ളിയാഴ്ച രാവിലെ ജില്ലാ കലക്ടറെ സന്ദര്‍ശിച്ച് കല്‍പ്പറ്റ ടൗണിലൂടെ സൈക്കിളില്‍ പോകുമ്പോഴാണ് പൊലിസ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്. തന്റെ യാത്രക്ക് അനുമതി ഉണ്ടെന്നും ജില്ലാകലക്ടറെ സന്ദര്‍ശിച്ചാണ് കോഴിക്കോട് ജില്ലയിലേക്ക് പോകുന്നതെന്നും സുദര്‍ശന്‍ ഹിന്ദിയില്‍ പൊലിസിനോട് പറഞ്ഞു. എന്നാല്‍  ദേശീയ പതാകയെ അപമാനിച്ചെന്നുപറഞ്ഞ്  സബ് ഇന്‍സ്‌പെക്ടര്‍ ഇയാളെ മര്‍ദിക്കുകയായിരുന്നുവെന്ന് പറയുന്നു.  ദേശീയ പതാക ആദരവോടെ ഉപയോഗിക്കുന്നതില്‍ നിന്ന് സാധാരണ പൗരനെ വിലക്കുന്ന ഒരു നിയമവും നിലവിലില്ലെന്ന് സുദര്‍ശന്‍ പ്രസാദ് പറയുന്നു. പൊലിസിന്റെ നടപടിക്കെതിരേ സുദര്‍ശന്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി. സംഭവത്തെകുറിച്ച് അന്വേഷിക്കാന്‍ കലക്ടര്‍ പൊലിസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദേശീയ പതാക ഉപയോഗിച്ചതിന്  സുദര്‍ശന്‍ പ്രസാദിനെതിരേ കേസെടുത്തതായി ജില്ലാ പൊലിസ് മേധാവി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടുകട ഉടമയുടെ ഭാര്യയെയും മാതാവിനെയും കയ്യേറ്റം ചെയ്ത സംഭവം: സി.പി.എം നേതാവ് വെള്ളനാട് ശശി അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഷിരൂരില്‍ തിരച്ചില്‍ നിര്‍ണായക ഘട്ടത്തില്‍; ഗംഗാവലിപ്പുഴയില്‍ നിന്ന് ലോറിയുടെ ടയറിന്റെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് ഈശ്വര്‍ മല്‍പെ

Kerala
  •  3 months ago
No Image

പൂരം കലക്കിയത് അന്വേഷിക്കാന്‍ എന്തിനാണ് അഞ്ച് മാസം? അന്വേഷിച്ചാല്‍ മുഖ്യമന്ത്രി വരെ പ്രതിയാകും: വി.ഡി സതീശന്‍

Kerala
  •  3 months ago
No Image

അന്‍വറിന്റെ പശ്ചാത്തലം ഇടതുപക്ഷമല്ല, പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരം; ആരോപണങ്ങള്‍ അവജ്ഞതയോടെ തള്ളുന്നു: മുഖ്യമന്ത്രി

Kerala
  •  3 months ago
No Image

അര്‍ജുനായി ഡ്രഡ്ജര്‍ ഉപയോഗിച്ച് തെരച്ചില്‍; പുഴയില്‍ നിന്ന് അക്കേഷ്യ തടിക്കഷ്ണങ്ങള്‍ കണ്ടെത്തി ഈശ്വര്‍ മല്‍പെയും സംഘവും

Kerala
  •  3 months ago
No Image

എ.ഡി.ജി.പി അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി; തത്കാലം മാറ്റില്ല, തീരുമാനം അന്വേഷണ റിപ്പോര്‍ട്ടിന് ശേഷം

Kerala
  •  3 months ago
No Image

മുതിര്‍ന്ന സി.പി.എം നേതാവ് എം.എം ലോറന്‍സ് അന്തരിച്ചു

Kerala
  •  3 months ago
No Image

ഇതൊരു ചീഞ്ഞ കേസായി പോയി; പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണം: പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'വയനാട്ടിലെ കണക്കില്‍ വ്യാജ വാര്‍ത്ത, പിന്നില്‍ അജണ്ട; അസത്യം പറക്കുമ്പോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക'

Kerala
  •  3 months ago
No Image

മകളുമായി അടുപ്പം; 19 കാരനെ വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി പിതാവ്

Kerala
  •  3 months ago