HOME
DETAILS
MAL
ആളൂര്‍ നടത്തിയത് ഗൗരവതരമായ വെളിപ്പെടുത്തല്‍; സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് രമേശ് ചെന്നിത്തല
backup
October 01 2016 | 07:10 AM
തിരുവനന്തപുരം: സൗമ്യവധക്കേസിലെ പ്രതിയായ ഗോവിന്ദച്ചാമിക്ക് പിന്നില്‍ മുംബൈയിലെ മയക്കുമരുന്ന് മാഫിയ സംഘമെന്ന് അഡ്വക്കേറ്റ് ബി.എ ആളൂരിന്റെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് രമേശ് ചെന്നിത്തല. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗമ്യയെ ബലാത്സംഗം ഗോവിന്ദച്ചാമിക്ക് ഉദ്ദേശ്യമുണ്ടായിരുന്നില്ലെന്നും മോഷണത്തിനായാണ് പ്രതി അവിടെയെത്തിയതെന്നും ബി.എ ആളൂര്‍ വെളിപ്പെടുത്തിയിരുന്നു. ബലാത്സംഗ കഥ പൊലിസ് കെട്ടിച്ചമച്ചതാണെന്നും ആളൂര്‍ പറഞ്ഞിരുന്നു. ഗോവിന്ദച്ചാമിക്കുവേണ്ടി ഇപ്പോഴും സജീവമായ മയക്കുമരുന്ന് സംഘമാണ് പണം മുടക്കുന്നത്. ഈ സംഘത്തിലെ പ്രധാനകണ്ണിയാണ് ഗോവിന്ദച്ചാമി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."