സഊദിയില്‍ ജനന രജിസ്‌ട്രേഷന്‍ അബ്ശീര്‍ വഴിയാക്കും
ജിദ്ദ: ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവനമായ അബ്ഷിറില്‍ ജനന രജിസ്‌ട്രേഷന്‍ അടക്കമുള്ള ഏതാനും പുതിയ സേവനങ്ങള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് നാഷനല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വക്താവ് എന്‍ജിനീയര്‍ മുഹമ്മദ് അല്‍അസീരി അറിയിച്ചു. സാങ്കേതിക തകരാറുള്ള വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്ന സേവന വാണിജ്യ, നിക്ഷേപ മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക.
സഊദിയിലെ മുഴുവന്‍ ആശുപത്രികളിലെ നെറ്റ് വര്‍ക്കുകള്‍ പരസ്പരം ബന്ധിപ്പിച്ച് അവിടെ പിറക്കുന്ന കുഞ്ഞുങ്ങളുടെ ജനന രജിസ്‌ട്രേഷന്‍ ആരോഗ്യ മന്ത്രാലവുമായി സഹകരിച്ച് ഓണ്‍ലൈന്‍ വഴി നടപ്പാക്കും. ഇതിനു പുറമെ കുട്ടികളുടെ കുത്തിവെയ്പ്പ് രേഖകളും അബ്ഷിര്‍ വഴിയാക്കാനും മന്ത്രാലയത്തിന് ഉദ്ദേശമുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇതു വഴി കുഞ്ഞുകളുടെ കുത്തിവെയ്പ്പ് സമയം ഉപയോക്താകള്‍ക്ക് എസ്.എം.എസ് വഴി ലഭിക്കും. വിദേശികളും സ്വദേശികളും വിവിധ ഓഫിസുകളിലേക്ക് പോവുന്നത് ഒഴിവാക്കാനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുമാണ് സ്മാര്‍ട്ട് ഫോണുകളില്‍ അബ്ഷിര്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്നും എന്‍ജിനീയര്‍ മുഹമ്മദ് അല്‍അസീരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."