HOME
DETAILS
MAL
ജയലളിത സുഖം പ്രാപിക്കുന്നു, ചിത്രം പുറത്തുവിടേണ്ട ആവശ്യമില്ല: അണ്ണാ ഡി.എം.കെ
backup
October 01 2016 | 10:10 AM
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് എ.ഐ.എ.ഡി.എം.കെ.ജയലളിത സുഖം പ്രാപിച്ച് വരികയാണെന്നും ലണ്ടനില്‍ നിന്നെത്തിയ വിദഗ്ധ ഡോക്ടറുടെ കീഴില്‍ ചികില്‍സ പുരോഗമിക്കുകയാണെന്നും എ.ഐ.എ.ഡി.എം.കെ വക്താവ് അറിയിച്ചു.
അമ്മ പെട്ടന്ന് തന്നെ സുഖം പ്രാപിക്കും. ഉടന്‍ തന്നെ ആശുപത്രി വിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമ്മയുടെ ചിത്രം പുറത്ത് വിടേണ്ട കാര്യമില്ല. ജനങ്ങളോട് ഉത്തരം പറയേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്. എന്നാല്‍ പ്രതിപക്ഷത്തോടില്ലെന്നും വക്താവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പനിയും നിര്‍ജ്ജലീകരണവും മൂലം ഈ മാസം 22 നാണ് 68 കാരിയായ ജയലളിതയെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."