HOME
DETAILS
MAL
സാമ്നയിലെ വിവാദ കാര്‍ട്ടൂണ്‍: ഉദ്ദവ് മാപ്പു പറഞ്ഞു
backup
October 01 2016 | 19:10 PM
മുംബൈ: ശിവസേന മുഖപത്രമായ സാമ്നയില്‍ വന്ന വിവാദ കാര്‍ട്ടൂണിന്റെ പേരില്‍ ഉദ്ദവ് താക്കറെ മാപ്പു പറഞ്ഞു. മറാത്തി വിഭാഗത്തിന്റെ വികാരത്തെ ഹനിക്കുന്ന തരത്തിലുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചത് വിവാദമായതോടെയാണ് ശിവസേന നേതാവ് ഉദ്ദവിന്റെ മാപ്പു പറച്ചില്.
കാര്‍ട്ടൂണ്‍ ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ താന്‍ അതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് ട്വിറ്ററിലൂടെ ഉദ്ദവ് പറഞ്ഞത്. കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് ശേഷം പത്രത്തിന്റെ നവി മുംബൈയിലെ ഓഫിസിനു നേരെ സാമ്പാജി ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ആക്രമണം നടന്നിരുന്നു. അതേസമയം സാംനയുടെ എക്സിക്യൂട്ടീവ് എഡിറ്ററായ സഞ്ജയ് റോട്ട് ഇതുവരെ വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."