HOME
DETAILS

ഇതാ, ഇങ്ങനെയൊക്കെയാണ് മലപ്പുറം

  
backup
October 01 2016 | 19:10 PM

%e0%b4%87%e0%b4%a4%e0%b4%be-%e0%b4%87%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86%e0%b4%af%e0%b5%8a%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ae%e0%b4%b2

ചില നുണകള്‍ക്ക് അപാരശക്തിയാണ്. ആരുമങ്ങു വിശ്വസിച്ചുപോകും. അങ്ങനെയുള്ള ഒരുകൂട്ടം പെരും നുണകളുടെ ഭാണ്ഡം പേറുന്ന ഒരു ജില്ലയാണ് മലപ്പുറം. ചിലര്‍ക്കിവിടം ഭീകരതയുടെ നാടാണ്. ചില സിനിമാക്കാര്‍ക്ക് ബോംബ് നിര്‍മാണകേന്ദ്രം. ഇങ്ങനെ അപവാദങ്ങളുടെ പഴി ഒരുപാടുണ്ട് മലപ്പുറത്തിന്.

ഇതിനെയെല്ലാം ഒറ്റടിയ്ക്ക് പൊളിച്ചടക്കുകയാണ്. 'മലപ്പുറം, ബിയോണ്ട് ദി ടേല്‍സ്'എന്ന ഡോക്യുമെന്ററി.
പത്രപ്രവര്‍ത്തകനായിരുന്ന തോപ്പില്‍ ഷാജഹാന്‍ സംവിധാനം ചെയ്ത ഈ ഡോക്യുമെന്ററി ഇക്കാലംവരെ പുറംലോകം കേട്ടുപതിഞ്ഞ കഥകള്‍ക്കപ്പുറമുള്ള മലപ്പുറത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
മലപ്പുറത്ത് ജീവിക്കുന്നവര്‍ക്ക് ഇത് ഒരുപക്ഷേ കൗതുകമാവില്ല. എന്നാല്‍ മലപ്പുറത്തിനു പുറത്തുള്ളവര്‍ക്ക് പുതിയ കാഴ്ചകളാകുമെന്ന് തീര്‍ച്ച. മലയാളം പതിപ്പായ ''മലപ്പുറം, കഥകള്‍ക്കപ്പുറം'' സോഷ്യല്‍ മീഡിയയില്‍ കണ്ടത് നാല് ലക്ഷത്തോളം പേര്‍.
അസഹിഷ്ണതയുടെ വിളനിലമായി പ്രചരിപ്പിക്കപ്പെടുന്ന മലപ്പുറത്തിന്റെ ഗ്രാമാന്തരങ്ങളില്‍ മതേതരത്വത്തിന്റെ വേരുകള്‍ എത്രത്തോളം പടര്‍ന്നു കിടക്കുന്നുണ്ടെന്ന് ഈ ഡോക്യുമെന്ററി കാണിച്ചുതരുന്നുണ്ട്. മലപ്പുറത്തെ മനുഷ്യസ്‌നേഹത്തിന്റെയും, ആദരവിന്റെയും ഒന്‍പത് നേര്‍ക്കാഴ്ചകളാണ് ഡോക്യുമെന്ററിയില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്.

കാരുണ്യത്തിന്റെ
അരിമണികള്‍
വളാഞ്ചേരിക്കടുത്ത് മൂന്നാക്കലിലെയും പരിസരഗ്രാമങ്ങളിലെയും നിവാസികള്‍ക്ക് അരി വില വര്‍ധിക്കുന്നതിനെകുറിച്ചു വേവലാതിയേ ഇല്ല. കാരണം, മൂന്നാക്കല്‍ ജുമാമസ്ജിദില്‍ നിന്ന് ആവശ്യമായ അരി സൗജന്യമായി അവര്‍ക്ക് എന്നും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇതിനു ജാതിമത വേര്‍തിരിവില്ല. അരി ആവശ്യമുള്ളവര്‍ക്ക് ഒരു കാര്‍ഡ് സ്വന്തമാക്കാം. ഈ കാര്‍ഡിന് റേഷന്‍കാര്‍ഡിനേക്കാള്‍ വിലമതിക്കുന്നു. പള്ളിയില്‍ നേര്‍ച്ചയായി ലഭിക്കുന്ന അരിയാണ് ആയിരക്കണക്കിനു മനുഷ്യര്‍ക്ക് ആശ്വാസമാകുന്നത്. ഇപ്പോള്‍ പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുപോലും അരി വാങ്ങാനെത്തുന്നവരുണ്ട്.
മാമാങ്കത്തിന്റെ ഓര്‍മകള്‍ തുടിക്കുന്ന തിരുനാവായയില്‍ വിരിയുന്ന താമരകളും സാഹോദര്യത്തിന്റെ കഥ പറയുന്നു. ഇവിടെ വിരിയുന്ന താമരകളാണ് ഗുരുവായൂര്‍ ഉള്‍പ്പടെയുള്ള ക്ഷേത്രങ്ങളില്‍ അര്‍ച്ചനക്കായി എത്തുന്നത്. ക്ഷേത്രങ്ങളിലെ പ്രധാന നിവേദ്യമായ താമര കാലങ്ങളായി കൃഷിചെയ്തു എത്തിക്കുന്നത് മുസ്‌ലിം കര്‍ഷകരും.

മമ്പുറം തങ്ങളും ഭഗവതിയും
പൊയ്ക്കുതിരകളേന്തി വാദ്യമേളങ്ങളുമായി ആദ്യം മമ്പുറം തങ്ങളുടെ മഖ്ബറ സന്ദര്‍ശിച്ചു കാണിക്ക സമര്‍പ്പിച്ചു അനുഗ്രഹം വാങ്ങിയാണ് ഭക്തര്‍ മൂന്നിയൂര്‍ കളിയാട്ടക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവപറമ്പിലേക്ക് തിരിക്കുക. ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തര്‍ മമ്പുറം മഖാം മുറ്റത്ത് കളിയാട്ടക്കാവ് ഭഗവതിയെയും പ്രകീര്‍ത്തിക്കുന്ന പാട്ടു പാടും. പരമ്പരാഗതമായി ഇവിടെ നിലനിന്നിരുന്ന സാഹോദര്യം വിളിച്ചോതുന്നതാണ് ഈ കാഴ്ച. മതമൈത്രിക്ക് മമ്പുറം തങ്ങള്‍ നല്‍കിയ സംഭാവനകൂടി ഡോക്യുമെന്ററി പ്രതിപാദിക്കുന്നുണ്ട്.
തുഞ്ചന്‍പറമ്പിനെ സാംസ്‌കാരിക കേന്ദ്രമാക്കുന്നത് ഇവിടത്തെ മത സാഹോദര്യം തന്നെയാണ്. വിജയദശമി നാളില്‍ ഹരിശ്രീ കുറിക്കാനെത്തുന്ന കേരളത്തിലെ ഏറ്റവുംവലിയ കേന്ദ്രം തുഞ്ചന്‍പറമ്പാണ്. ഇവരെ സഹായിക്കാനാവട്ടെ ഓടിനടക്കുന്നത് മുസ്‌ലിം സഹോദരങ്ങളും. കുഞ്ഞുങ്ങള്‍ക്ക് പാല്‍ വിതരണം ചെയ്യുന്ന മുസ്‌ലിം സഹോദരങ്ങളെയും ഡോക്യുമെന്ററിയില്‍ കാണാം.

സൗഹാര്‍ദത്തില്‍
കടഞ്ഞെടുത്ത മിമ്പര്‍
കോട്ടക്കലിലെ പാലപ്പുറം മസ്ജിദിലെ മിമ്പര്‍ പണിതിരിക്കുന്നത് മതസൗഹാര്‍ദം കൊണ്ടാണ്. ആര്യവൈദ്യശാല സ്ഥാപകന്‍ പി.എസ് വാര്യര്‍ നിര്‍മിച്ചു നല്‍കിയ മിമ്പറിന്റെ കഥയും പറയുന്നു ഡോക്യുമെന്ററി.

പരിയാണിയും
നോമ്പുതുറയും
പെരിന്തല്‍മണ്ണ ജുമാമസ്ജിദില്‍ റമദാനില്‍ നോമ്പുതുറ അറിയിക്കാന്‍ കതീന പൊട്ടിക്കുന്ന പരിയാണിയുടെ കഥയാണ് മറ്റൊന്ന്. നാല്‍പത് വര്‍ഷമായി ഒരു സാധനപോലെ പരിയാണി ഇതു ചെയ്തു പോന്നു. അറുപത് വര്‍ഷം മുന്‍പ് തുടങ്ങിയ കതീനവെടിക്ക് അങ്ങാടിപ്പുറം ക്ഷേത്രത്തില്‍ നിന്നാണ് ആദ്യം കതീനക്കുറ്റി നല്‍കിയതെന്ന് മസ്ജിദ് സെക്രട്ടറി കാരാട്ട് അബ്ദുല്ല ഓര്‍ക്കുന്നു. (കഴിഞ്ഞ വര്‍ഷമാണ് പരിയാണി മരിച്ചത്)
വെട്ടത്ത് രാജാവിന്റെ നാട്ടില്‍ പുതിയങ്ങാടിയിലെ യാഹൂം തങ്ങളുടെ മഖാം നേര്‍ച്ചയില്‍ പൂത്തുലയുന്ന മത സൗഹാര്‍ദമാണ് മറ്റൊരു വിഷയം. നേര്‍ച്ചയുടെ ചെറിയ കൊടിയേറ്റത്തിന്റെ ദിവസം രാവിലെ പുല്ലുണി ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പഴവും വെളിച്ചെണ്ണയും കൊണ്ടുവരും.
ഹൈന്ദവ തറവാടായ അമ്പാട് കുടുംബാംഗങ്ങളാണ് നേര്‍ച്ചയുടെ കൊടിയേറ്റം നടത്തുന്നത്. ആ കഥയും പറയുന്നുണ്ട്.
ഇത്തരത്തില്‍ മനുഷ്യനന്മയുടെയും സഹിഷ്ണതയുടെയും ഒട്ടേറെ അടയാളങ്ങളാണ് മലപ്പുറത്ത് സമാധാന ജീവിതം സാധ്യമാക്കുന്നതെന്നാണ് ഡോക്യുമെന്ററി പറഞ്ഞുവയ്ക്കുന്നത്. മലപ്പുറത്തെ ഗ്രാമാന്തരങ്ങളില്‍ ഇനിയും ധാരാളം മത സൗഹാര്‍ദത്തിന്റെ സംഭവങ്ങള്‍ ഉണ്ടെന്ന് സംവിധായകന്‍ തോപ്പില്‍ ഷാജഹാന്‍ പറയുന്നു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയന്‍ വിമതര്‍ ഹുംസിനരികെ, അസദിനെ തൂത്തെറിയുമെന്ന് പ്രഖ്യാപനം; പൗരന്മാര്‍ ഉടന്‍ സിറിയ വിടണമെന്ന് റഷ്യ

International
  •  5 days ago
No Image

കർണാടകയിൽ കരിമ്പ് ചതയ്ക്കുന്ന കൂറ്റൻ യന്ത്രത്തിലേക്ക് കാർ ഇടിച്ചുകയറി സ്ത്രീകളടക്കം 5 പേർക്ക് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

കണ്ണൂരിൽ ഏഴ് പേർക്ക് തെരുവ് നായ കടിയേറ്റു

Kerala
  •  5 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; സമനില പോളിയാതെ ഗുകേഷും- ഡിങ് ലിറനും; 9ാം പോരാട്ടവും ഒപ്പത്തിനൊപ്പം

Others
  •  5 days ago
No Image

ഹേമ കമ്മിറ്റിയിലെ സർക്കാർ വെട്ടിയ ഭാ​ഗങ്ങൾ നാളെ വിവരാവകാശ കമ്മീഷന് കൈമാറാൻ നിർദേശം

Kerala
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-06-12-2024

latest
  •  5 days ago
No Image

പീഡന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി ഒമ്പത് വർഷത്തിന് ശേഷം പിടിയിൽ

Kerala
  •  5 days ago
No Image

ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വഭാവിക മരണത്തിന് കേസെടുത്ത് പൊലിസ്

Kerala
  •  5 days ago
No Image

തൃശൂരിൽ 14കാരിയ്ക്കുനേരെ ലൈംഗികാതിക്രമം; സംഗീതോപകരണ അധ്യാപകന് 25 വര്‍ഷം തടവും 4.5 ലക്ഷം പിഴയും

Kerala
  •  5 days ago
No Image

ഉത്തർപ്രദേശിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു, 40 പേർക്ക് പരിക്ക്

National
  •  5 days ago