HOME
DETAILS
MAL
പാകിസ്താനില്‍ ഭൂചലനം
backup
October 01 2016 | 19:10 PM
ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ ശക്തമായ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 5.5 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ മന്സ്ഹറ ജില്ലയിലാണ് ഭൂകമ്പം. പെഷാവാറിലും ഇസ് ലാമാബാദിന്റെ ചില പ്രദേശങ്ങളിലും പ്രകമ്പനം ഉണ്ടായി. സംഭവത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയ്ക്ക് 1.34 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആസാദ് കശ്മിരിലെ മുസാഫറാബാദില്‍ നിന്നും 73 കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."