ഇല്‍മനൈറ്റിന്റെ ലഭ്യത ഉറപ്പായി: ടൈറ്റാനിയത്തിലെ പ്രതിസന്ധി നീങ്ങും
തിരുവനന്തപുരം: ഇല്‍മനൈറ്റിന്റെ ലഭ്യതക്കുറവ് കാരണം കടുത്ത പ്രതിസന്ധിയിലായ ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന് ആവശ്യാനുസരണം ഇല്‍മനൈറ്റ് നല്‍കാമെന്ന് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ് (ഐ.ആര്.ഇ) ഉറപ്പു നല്കി. വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്റെ ഇടപെടലിനെ തുടര്‍ന്നാണ് തീരുമാനം.
പ്രവര്‍ത്തനമൂലധനത്തിന്റെ അഭാവംമൂലം മുന്‍കൂര്‍ പണം നല്കി ഐ.ആര്.ഇയില്‍ നിന്ന് പ്രധാന അസംസ്കൃത വസ്തുവായ ഇല്‍മനൈറ്റ് വാങ്ങാന്‍ ടൈറ്റാനിയത്തിന് കഴിഞ്ഞിരുന്നില്ല.
കടമായി ഇല്‍മനൈറ്റ് നല്കാന് ഐ.ആര്.ഇയും വിസമ്മതിച്ചു. ഈയിടെ കമ്പനി സന്ദര്‍ശിച്ച വേളയില്‍ പ്രശ്നം പരിഹരിക്കാന്‍ അടിയന്തരമായി ഇടപെടുമെന്ന് വ്യവസായമന്ത്രി കമ്പനി അധികൃതര്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.
തുടര്‍ന്ന് ഐ.ആര്.ഇ മാനേജ്മെന്റുമായി ബന്ധപ്പെട്ടാണ് പ്രതിസന്ധി പരിഹരിച്ചത്. കുറേ വര്‍ഷങ്ങളായി ട്രാവന്‍കൂര്‍ ടൈറ്റാനിയം നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."