ആര്‍.എസ്.എസിന്റെ ദലിത് അക്രമത്തിനെതിരേ ഓണപ്പൊട്ടന്‍കെട്ടി പ്രതിഷേധം
കോഴിക്കോട്: ആര്‍.എസ്. എസിന്റെ ദലിത് അക്രമത്തിനെതിരേ പ്രതിഷേധമുയര്‍ത്തി ഓണേശ്വരന്റെ (ഓണപ്പൊട്ടന്‍) വേഷംകെട്ടി നഗരത്തിലൂടെ തെയ്യം കലാകാരന്മാരുടെ പ്രതിഷേധം. തിരുവോണനാളില്‍ ഓണേശ്വരന്റെ വേഷംകെട്ടി വീടുകള്‍ സന്ദര്‍ശിക്കുന്നതിനിടെ തെയ്യം കലാകാരനെ ആര്‍.എസ്.എസുകാര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധകൂട്ടായ്മ സംഘടിപ്പിച്ചത്.
കേരള മലയന്‍-പാണന്‍ സമുദായോദ്ധാരണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൂട്ടായ്മ. നിരവധി കലാകാരന്‍മാര്‍ ഓണേശ്വരന്റെ വേഷം കെട്ടി നിരത്തിലിറങ്ങി.
പ്രതിഷേധ പ്രകടനം മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്തു നിന്നാരംഭിച്ചു.
കോഴിക്കോട് മൊഫ്യൂസല്‍ സ്റ്റാന്‍ഡ് പരിസരത്തു നടന്ന പ്രതിഷേധ കൂട്ടായ്മ പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിജയന്‍ കൊല്ലം അധ്യക്ഷനായി. കേരള മലയന്‍-പാണന്‍ സമുദായോദ്ധാരണ സംഘം സംസ്ഥാന രക്ഷാധികാരി സി.കെ വിജയന്‍, ശ്രീധരന്‍ തിരുവങ്ങൂര്‍, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷ്, ജില്ലാ ട്രഷറര്‍ വി. വസീഫ് സംസാരിച്ചു. ജനറല്‍ സെക്രട്ടറി വേലായുധന്‍ കീഴരിയൂര്‍ സ്വാഗതവും മുരളീധരന്‍ ചേമഞ്ചേരി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."