സംസ്ഥാനത്ത് ട്രെയിന്‍ യാത്രാദുരിതം തുടര്‍ക്കഥ
തിരുവനന്തപുരം: തുടര്‍ച്ചയായി റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തുന്നതും പാത ഇരട്ടിപ്പ് ജോലിയും കാരണം സംസ്ഥാനത്ത് ട്രെയിന്‍ യാത്രാദുരിതം തുടരുന്നു. ഓഗസ്റ്റ് 28നു കറുകുറ്റിയില്‍ ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്നു അവതാളത്തിലായ സമയക്രമം ഇതുവരെ പൂര്‍വസ്ഥിതിയിലായിട്ടില്ല.
കൊല്ലത്തിനടുത്ത് ചാത്തിനാകുളം റെയില്‍വേ ഗേറ്റിനു സമീപം പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഈ വഴിയുള്ള ചില ട്രെയിനുകള്‍ വൈകിയിരുന്നു. പിറവം-കുറുപ്പത്തറ ഇരട്ടപ്പാത കമ്മിഷന് ചെയ്യുന്നതന്റെ ഭാഗമായി ചില ട്രെയിനുകള്‍ റദ്ദാക്കുകയും ചിലതു വഴിതിരിച്ചു വിടുകയും ചെയ്തു.
അതേസമയം, നാഗര്‍കോവിലിനും മംഗളൂരുവിനുമിടയിലുള്ള പരശുറാം, കൊച്ചുവേളി-ഹൈദരാബാദ് ശബരി, കന്യാകുമാരി-മുംബൈ സി.എസ്.ടി എക്സ്പ്രസ്, തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള, കണ്ണൂര്‍-തിരുവന്തപുരം ജനശതാബ്ദി എന്നിവ ആലപ്പുഴ വഴിതിരിച്ചു വിട്ടത് ആലപ്പുഴ വഴിയുള്ള സ്ഥിരം സര്‍വിസുകളുടെ സമയക്രമം അവതാളത്തിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."