യു.ഡി.എഫ് എം.എല്‍.എമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക്
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ സീറ്റുകളിലെ ഫീസ് വര്‍ധനയ്‌ക്കെതിരേ യു.ഡി.എഫ് എം.എല്‍.എമാര്‍ നിയമസഭാ ഹാളിന്റെ കവാടത്തില്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്കു കടന്നു. നിയമസഭ സമ്മേളിക്കാത്ത ദിവസമായിട്ടും ഇന്നലെയും നിരവധി പേര്‍ നിരാഹാര സമരത്തിനു അഭിവാദ്യമര്‍പ്പിക്കാനെത്തി.
നിരാഹാര സമരം നടത്തുന്ന മൂന്നു എം.എല്‍.എമാരിലൊരാളായ അനൂപ് ജേക്കബിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഇന്നലെ വൈകിട്ട് നാലോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രക്തത്തില്‍ ബില്ലുറൂബിന്റെ അളവ് ക്രമാതീതമായി വര്‍ധിച്ചതിനെ തുടര്‍ന്ന് മഞ്ഞനോവ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രിയിലേക്കു മാറ്റിയത്. ആരോഗ്യനില മോശമായിട്ടും ഉപവാസം അവസാനിപ്പിക്കാന്‍ അനൂപ് തയാറായിരുന്നില്ല.
എന്നാല്‍ ഉപവാസം തുടരുന്നത് ആപല്‍ക്കരമാണെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അനൂപ് ജേക്കബ് ആശുപത്രിയിലേക്കു മാറാന്‍ സമ്മതിച്ചത്. ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരുടെ ആരോഗ്യനിലയും ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്. മുസ്‌ലിം ലീഗ് എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എന്നിവര്‍ അനുഭാവ സത്യഗ്രഹം തുടരുന്നുണ്ട്.
നിരാഹാര സമരവേദി നിയമസഭാ കവാടത്തില്‍ നിന്നു മാറ്റാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നെങ്കിലും മാറ്റേണ്ടണ്ടതില്ലെന്നു യു.ഡി.എഫ് നിയമസഭാകക്ഷി യോഗം തീരുമാനിച്ചു. സമരത്തിന്റെ തുടര്‍രൂപവും ഭാവവും എങ്ങനെയായിരിക്കണമെന്ന് നാളെ ചേരുന്ന യു.ഡി.എഫ് നേതൃയോഗത്തില്‍ തീരുമാനമാകും. നാളെ രാവിലെ യു.ഡി.എഫ് നിയമസഭാ കക്ഷി യോഗം വീണ്ടണ്ടും ചേരുമെന്നും നേതാക്കള്‍ അറിയിച്ചു.
മുന്‍മന്ത്രിമാരും എം.എല്‍.എമാരടക്കമുള്ള നേതാക്കളും നിരവധി സാധാരണക്കാരും ഇന്നലെ ഇവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കാനെത്തി. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വൈകിട്ടോടെ സമരക്കാരെ സന്ദര്‍ശിച്ചു. കെ.പി.സി.സി പ്രസിഡന്റണ്ട് വി.എം സുധീരന്‍, ജനതാദള്‍ (എസ്) സംസ്ഥാന പ്രസിഡന്റണ്ട് എം.പി വിരേന്ദ്രകുമാര്‍, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, കെ.എസ് ശബരീനാഥന്‍, എം. വിന്‍സെന്റ്, മുന്‍ സ്പീക്കര്‍ എന്‍. ശക്തന്‍, മുന്‍ മന്ത്രിമാരായ കെ.പി മോഹനന്‍, വി. സുരേന്ദ്രന്‍ പിള്ള, മുന്‍ എം.എല്‍.എമാരായ പാലോട് രവി, എം.വി ശ്രേയാംസ്‌കുമാര്‍, എം.എ വാഹിദ്. എ.ടി ജോര്‍ജ്, ആര്‍. സെല്‍വരാജ്, എം.ആര്‍ രഘുചന്ദ്രബാല്‍, ജനതാദള്‍ (എസ്) സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, ഡി.സി.സി പ്രസിഡന്റണ്ട് കരകുളം കൃഷ്ണപിള്ള, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.എം നസീര്‍, യു.ഡി.എഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ ബീമാപള്ളി റഷീദ് തുടങ്ങിയ നിരവധി നേതാക്കള്‍ ഉപവാസസമരം നടത്തുന്ന എം.എല്‍.എമാരെ കാണാനെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."