HOME
DETAILS
MAL
റോഡിലെ കുഴി അടക്കുമെന്ന് ഉറപ്പ് പാലിച്ചില്ല; ഉദ്യോഗസ്ഥനെ തടഞ്ഞുവച്ചു
backup
October 01 2016 | 19:10 PM
മാനന്തവാടി: നഗരത്തിലെ റോഡുകളുടെ കുണ്ടും കുഴിയും ഒരു മാസത്തിനുള്ളില്‍ അടക്കുമെന്ന അധികൃതരുടെ ഉറപ്പ് പാലിക്കാത്തതിനെ തുടര്‍ന്ന് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എന്‍ജിനിയറെ തടഞ്ഞ് വച്ചു. തുടര്‍ന്ന് സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ തിങ്കളാഴ്ച്ചക്കുള്ളില്‍ കുഴികള്‍ അടക്കുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
ഇനിയും അധികൃതര്‍ ഉറപ്പ് ലംഘിച്ചാല്‍ പി.ഡബ്ല്യൂ.ഡി അധികൃതെരെ വഴിയില്‍ തടയുമെന്നും നേതാക്കള്‍ പറഞ്ഞു. ജോണി മറ്റത്തിലാണി, രജിത്ത് കമ്മന, അലക്സ് ജോസ്, വി.കെ ശശിധരന്, കെ സജിവന്, കെ ബിജു, കെ രവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."