നഗര ശുചീകരണത്തില്‍ തുടക്കം ഗാന്ധിജയന്തി വാരാചരണം ഇന്ന് മുതല്‍
കല്‍പ്പറ്റ: ക്ലീന്‍ കല്‍പ്പറ്റ, ഗ്രീന്‍ കല്‍പ്പറ്റ പരിപാടിക്ക് നേതൃത്വം നല്‍കി ജില്ലയിലെ ഈ വര്‍ഷത്തെ ഗാന്ധിജയന്തി വാരാഘോഷം ഇന്ന് തുടങ്ങും. രാവിലെ ഏഴരക്ക് ബൈപ്പാസ് ജംഗ്ഷനില്‍ ജില്ലാ കലക്ടര്‍ ബി.എസ്.തിരുമേനി ഉദ്ഘാടനം ചെയ്യും. കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അധ്യക്ഷയാവും. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും പത്മപ്രഭ ഗ്രന്ഥാലയത്തിന്റെയും നേതൃത്വത്തില്‍ കല്‍പ്പറ്റ നഗരസഭ, വനംവകുപ്പ്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, എന്‍.എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, എം.സി.എഫ്. പബ്ലിക് സ്‌കൂള്‍, റോട്ടറി ക്ലബ്ബ്, ജെ.സി.ഐ, ഓയിസ്‌ക ഇന്റര്‍നാഷണല്‍, വെള്ളാരംകുന്ന് പൗരസമിതി, എസ്.എന്‍.പൂതാടി, കലക്‌ടേഴ്‌സ് ബസാര്‍ പൗരസമിതി, കൊട്ടാരം ആനന്ദ് ഏജന്‍സിസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൈനാട്ടി ജങ്ഷന്‍ മുതല്‍ അയ്യപ്പക്ഷേത്രം വരെ ദേശീയ പാതയിലും ബൈപ്പാസിലുമുള്ള മാലിന്യങ്ങള്‍ ഞായറാഴ്ച നീക്കം ചെയ്യും. നഗരത്തിന്റെ മറ്റു ഭാഗങ്ങളും ശുദ്ധീകരിക്കും. ഇതോടനുബന്ധിച്ച് കല്‍പ്പറ്റ നഗരത്തില്‍ വിളംബര ജാഥ നടത്തി. വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് മുട്ടില്‍ വയനാട് ഓര്‍ഫനേജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമായി സഹകരിച്ച് നാളെ ഉച്ചക്ക് 2.30ന് സ്‌കൂളിലെ എച്ച്.ആര്‍.ഡി ഹാളില്‍ 'അറിയപ്പെടാത്ത മഹാത്മജി' എന്ന വിഷയത്തില്‍ മുന്‍ ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി ലക്ഷ്മണന്‍ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് വിദ്യാര്‍ഥികള്‍ മുട്ടില്‍ അങ്ങാടിവരെയുള്ള റോഡ് ശുചീകരിക്കും. ഗാന്ധി ചിത്രങ്ങളുടെ പ്രദര്‍ശനവും നടക്കും. ഒക്‌ടോബര്‍ 4ന് രാവിലെ 11 മണിക്ക് അച്ചൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'ഗാന്ധി അഹിംസയുടെ പ്രതിരോധം' എന്ന വിഷയത്തില്‍ ഗാന്ധിദര്‍ശന വേദി ജില്ലാ പ്രസിഡണ്ട് ഫാ: മാത്യു കാട്ടറത്ത് പ്രഭാഷണം നടത്തും.
ഒക്‌ടോബര്‍ 5ന് രാവിലെ 11 മണിക്ക് കലക്ടറേറ്റില്‍ ജില്ലയിലെ യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പെയിന്റിങ് മത്സരം, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ മത്സരം, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് പ്രസംഗ മത്സരം എന്നിവ നടത്തും.
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഒക്‌ടോബര്‍ 7ന് വൈകിട്ട് 4 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ 'വര്‍ഗീയതയ്‌ക്കെതിരേ ഗാന്ധിയന്‍ പ്രതിരോധം' എന്ന വിഷയത്തില്‍ പ്രൊഫസര്‍ ഹമീദ് ചേന്ദമംഗലൂര്‍ പ്രഭാഷണം നടത്തും. ഫോണ്‍: 04936 202529.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."