ഗാന്ധിനിന്ദയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് സംഘപരിവാറിന്റെ മാതൃക: പി.സി വിഷ്ണുനാഥ്
സുല്‍ത്താന്‍ ബത്തേരി: സംഘപരിവാറിന്റെ അതേ മാതൃകയാണ് ഗാന്ധനിന്ദയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെന്ന് മുന്‍ എം.എല്‍.എയും കെ.പി.സി.സി സെക്രട്ടറിയുമായ പി.സി വിഷ്ണുനാഥ് പറഞ്ഞു. ബത്തേരി ഡയറ്റില്‍ രണ്ട് ദിവസമായി സംഘടിപ്പിച്ച കെ.പി.എസ്.ടി.എ യൂത്ത് ഫോറം സംസ്ഥാനനേതൃത്വ പരിശീലന ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധിജയന്തി വാരാചരണം സ്കൂളുകളില്‍ നടത്താന്‍ ഇത്തവണ സര്‍ക്കുലര്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. ഇത് തികഞ്ഞ ഗാന്ധിനിന്ദയാണ്. പിണറായി വിജയന് മോദിക്ക് പഠിക്കുകയാണ്. ഒരു ഭാഗത്ത് സംഘപിരവാറും മോദി സര്‍ക്കാരും ആര്.എസ്.എസും ഗാന്ധിജിയുടെ ആത്മീയ സാന്നിധ്യം വരെ ഭയക്കുമ്പോള്‍ അതേപാതയില്‍ തന്നെയാണ് പിണറായി വിജയന് സര്‍ക്കാരും. ഗാന്ധിജയന്തിയുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രത്യേക സര്‍ക്കുലര്‍ ഇറക്കി ഗാന്ധിവരാചരണം സമുചിതമായി സ്കൂളുകളില്‍ നടത്തിയെങ്കില്‍ ഇത്തവണ അത്തരമൊരു സര്‍ക്കുലര്‍ ഇറക്കാന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ഇക്കാര്യം കെ.പി.സി.സിയില്‍ ഉന്നയിക്കുകയും പ്രതിപക്ഷ നേതാവ് മുഖാന്തരം നിയമസഭയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്ഘാടന പരിപാടിയില്‍ യൂത്ത് ഫോറം സംസ്ഥാന ചെയര്മാന് വി.ശ്രീഹരി അധ്യക്ഷത വഹിച്ചു. സനു.എം.സനോജ്, പി ഹരിഗോവിന്ദന്, സുരേഷ് ബാബു, എം സലാഹുദ്ദീന്, എ.കെ അബ്ദുല്‍ സമദ്, ബിനു.കെ.കുഞ്ഞപ്പന്, ടോമി ജോസഫ്, പി.എസ് ഗിരീഷ് കുമാര്‍, എം സുനില്‍ കുമാര്‍, സി.യു ശങ്കരന്, കെ.ജെ ദേവസ്യ, പി.കെ രാജന്, അബ്രഹാം ഫിലിപ്പ് തുടങ്ങിയവര്‍ സംസാരിച്ചു. ക്യാംപ് ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."