കരനെല്‍കൃഷി വിളവെടുപ്പ് ഉത്സവമായി
വടകര: പഴങ്കാവ് നാളോംവയല്‍ കാര്‍ഷിക സ്വാശ്രയ സ്വയം സഹായസംഘത്തിന്റെ കരനെല്‍കൃഷി വിളവെടുപ്പ് നാടിന്റെ ഉത്സവമായി. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ശ്രീധരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
ഒരേക്കറില്‍ ചെയ്ത കൃഷി വന്‍വിജയമായി. ജൂണ്‍ ആദ്യമാണ് വിത്തെറിഞ്ഞത്. നാല് മാസം പിന്നിടുമ്പോഴേക്കും കൊയ്യാന്‍ പാകമായി. ഇരുപത് പേരടങ്ങിയ സംഘമാണ് കരനെല്‍കൃഷിക്ക് വേണ്ടി രംഗത്ത് വന്നത്. ഇതിനു വേണ്ട വിത്തും വളവും കൃഷിവകുപ്പ് നല്‍കി. പൂര്‍ണമായും മഴയെ ആശ്രയിച്ചതിനാല്‍ നനക്കേണ്ടിവന്നില്ല.
മറ്റിടങ്ങളിലായി മൂന്നേക്കറില്‍ വേറേയും കരനെല്‍കൃഷി കൊയ്യാന്‍ പാകമായി വരികയാണ്. ഇന്നലെ നടന്ന കൊയ്ത്തുത്സവ ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഷില്‍ന വരിക്കോളി അധ്യക്ഷയായി. കൃഷി ഓഫീസര്‍ അബ്ദുള്‍റസാഖ്, കൃഷി അസി.ഡയരക്ടര്‍ ജയശ്രീ, ഇ.അരവിന്ദാക്ഷന്‍, കെ.പി.ബിന്ദു, റീന ജയരാജ്, വി.ഗോപാലന്‍, പി.അശോകന്‍, ഇ.കെ.രമണി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇ.കെ.സുരേഷ് സ്വാഗതവും പി.പി.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."