HOME
DETAILS
MAL
ഭര്‍തൃവീട്ടില്‍ യുവതിക്ക് ക്രൂര മര്‍ദനം
backup
October 01 2016 | 20:10 PM
പേരാമ്പ്ര: ഭര്‍തൃവീട്ടില്‍ യുവതിക്ക് ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും ക്രൂര മര്‍ദനമേറ്റു. ആവള പ്രശാന്തിയില്‍ സുധി (25)ക്കാണ് മര്‍ദനമേറ്റത്.
യുവതിക്ക് നിരന്തരമായുള്ള പീഡനമന്വേഷിക്കാന് കഴിഞ്ഞ ദിവസം മരുമകന്റെ വീട്ടില്‍ എത്തിയ പിതാവിന്റെ മുന്നില്‍ വച്ചാണ് ഇരുവരും മര്‍ദിച്ചത്.
തടയാന്‍ ശ്രമിച്ച സുധിയുടെ പിതാവ് മോഹനും (56) മര്‍ദനമേറ്റു.
ക്രൂരമര്‍ദ്ദനമേറ്റ സുധിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു. പിതാവ് മോഹനന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.ഇവര്‍ പേരാമ്പ്ര പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."