കൊയിലാണ്ടി താലൂക്ക് ആശുപത്രി ഡിജിറ്റല്‍വല്‍ക്കരിച്ചു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ ഒ.പി വിഭാഗവും, ഐ.പി വിഭാഗവും ഡിജിറ്റല്‍വല്‍ക്കരിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്മാന് അഡ്വ. കെ.സത്യന് നിര്‍വഹിച്ചു. ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി പൂര്‍ണ്ണമായും പേപ്പര്‍ ലെസ് ആക്കുന്നതിന്റെ തുടക്കമാണിതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
സി.ഡാക്കിന്റെ സഹകരണത്തോടെയാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഡിജിറ്റല്‍ സംവിധാനം നിലവില്‍ വരുന്നതോടെ രോഗിയുടെ പൂര്‍ണ്ണമായ വിവരങ്ങള്‍ നമ്പര്‍ ടൈപ്പ് ചെയ്താല്‍ ലഭിക്കും.
ഈ സംവിധാനം 'വാര്‍ഡിലും ലാബിലും ഏര്‍പ്പെടുത്തുന്നതോടെ രോഗികള്‍ക്ക് ഏറെ ആശ്വാസകരമാവും. ഡിജിറ്റലാക്കി വിപുലീകരിക്കുന്നതോടെ ടോക്കണ്‍ സിസ്റ്റത്തിലേക്ക്മാറും.സംവിധാനം നിലവില്‍ വരുന്നതോടെ ലാബ് പരിശോധന ഫലത്തിനായി രോഗികള്‍ക്ക് കാത്തിരിക്കേണ്ടി വരില്ല. എന്നാല്‍ ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുകയെന്ന് സൂപ്രണ്ട് ഡോ. കെ.എം.സച്ചിന് ബാബു പറഞ്ഞു.ചടങ്ങില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് വി.സുന്ദരന്‍ മാസ്റ്റര്‍, കൗണ്‍സിലര്‍മാര്‍, ആശുപത്രി ഡോക്ടര്‍മാര്‍, ജീവനക്കാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."