ബോധവത്കരണവും സൗജന്യ മെഡിക്കല്‍ ക്യാംപും സംഘടിപ്പിച്ചു
ഫറോക്ക്: സംസ്ഥാന തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാമനാട്ടുകര നഗരസഭ 28-ാം ഡിവിഷനില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ബോധവത്കരണ സെമിനാറും സൗജന്യ മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു. വികസന സമിതി സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി.അബ്ദുസമദ് അധ്യക്ഷനായി. സ്ഥിരം സമിതി ചെയര്‍മാന്‍ എം.രാമദാസന്‍, കൗണ്‍സിലര്‍ കള്ളിയില്‍ റഫീഖ്, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ പി.മോഹനന്‍, കെ.വി.വിപിന്‍ ലാല്‍, അഡീഷണല്‍ ജില്ലാ എക്‌സി.ഓഫീസര്‍ ആര്‍.സിന്ധു, അസി.ലേബര്‍ ഓഫീസര്‍ എന്‍.വി.ഷൈജീഷ്, വാര്‍ഡ് വികസന സമിതി അംഗങ്ങളായ എം.സൈതലവി, എന്‍.പി.യൂസഫലി, പി.മുഹമ്മദ് ഷെരീഫ്, പി.മഹസൂം, അബ്ദുള്‍ ലത്തീഫ്, ചീരങ്ങോത്ത്, എ.പി.റിയാസ്, പി.വേലായുധന്‍, വി.അബ്ദുള്‍ ലത്തീഫ്, ടി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. ഫാദര്‍ ജിബി എന്‍.ജോസ് ബോധവത്കരണ ക്ലാസിനു നേതൃത്വം നല്‍കി. മെഡിക്കല്‍ ക്യാമ്പിനു ഡോ.അസ്‌കര്‍, ഡോ.ലാലി വില്‍സന്റ് തുടങ്ങി ആരോഗ്യപ്രവര്‍ത്തകരും നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."