രാജ്യത്തിന്റെ കുതിപ്പില്‍ അസ്വസ്ഥതയുള്ളവര്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നു: ഉമ്മന്‍ചാണ്ടി
ഫറോക്ക്: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ ശക്തിയായ ഇന്ത്യയുടെ കുതിപ്പില്‍ അസ്വസ്ഥതയുള്ളവരാണ് കുഴപ്പങ്ങള്‍ സൃഷ്ടിച്ചു രാജ്യത്തെ യുദ്ധത്തിലേക്ക് നയിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
ഫറോക്ക് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച രണ്ടു ദിവസത്തെ പഠന സംഘടനാ ചര്‍ച്ചാ ക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാശ്രയ വിഷയത്തില്‍ വെളിവാകുന്നത് സി.പി.എമ്മിന്റെ കാപട്യമാണ്. ഇതിന് തെളിവാണ് പരിയാരം മെഡിക്കല്‍ കോളജിലെ ഫീസ് വര്‍ധനവ്. യു.ഡി.എഫ് ഭരണത്തില്‍ നേരിയ ഫീസ് വര്‍ദ്ധിപ്പിച്ചപ്പോള്‍ സമരം നടത്തി പൊതുമുതല്‍ നശിപ്പിച്ച എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബ്ലോക്ക് പ്രസിഡന്റ് കോടിയേരി ശ്രീധരന് അധ്യക്ഷനായി. ഡി.സി.സി.പ്രസിഡന്റ് കെ.സി.അബു, കെ.പി.സി.സി.സെക്രട്ടറിമാരായ എന്‍.സുബ്രഹ്മണ്യന്, വി.വി.പ്രകാശ്, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി ആദം മുല്‍സി, ഫറോക്ക് നഗരസഭ വൈസ് ചെയര്മാന് വി.മുഹമ്മദ് ഹസ്സന്, കെ.പി.നിഷാദ്, കെ.കൃഷ്ണകുമാര്‍, മമ്മുട്ടി, തസ്വീര് ഹസ്സന്, സി.ഫല്ഗുനന്, വി.നിയാസ് എന്നിവര്‍ സംസാരിച്ചു. ക്യാമ്പ് ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."