ലോകവയോജന ദിനാചരണം നടത്തി
കോഴിക്കോട്: ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കല്‍ ഓഫിസ്, ലീഗല്‍ സര്‍വീസ് സൊസൈറ്റി എന്നിവ ഫറോക്ക് താലൂക്കാശുപത്രിയില്‍ സംഘടിപ്പിച്ച ലോകവയോജന ദിനാചരണ സെമിനാറും മെഡിക്കല്‍ ക്യാംപും വി.കെ.സി മമ്മദ് കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ഫറോക്ക് മുനിസിപ്പാലിറ്റി ചെയര്പേഴ്സന് സുഹറാബി അധ്യക്ഷയായിയ'വാര്ധക്യവത്കരണത്തിനെതിരെ നിലപാട് എടുക്കൂ' എന്ന വിഷയത്തില്‍ ഡി.എം.ഒ ഡോ.ആര്.എല്‍ സരിത ദിനാചരണ സന്ദേശം നല്കി. വാര്‍ധക്യ സഹജമായ രോഗങ്ങളെക്കുറിച്ചും പ്രതിവിധികളെക്കുറിച്ചും ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. ഇ. ബിജോയ് ക്ലാസെടുത്തു.
മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് മുഹമ്മദ് ഹസന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ സബീന കെ.വി, ടി. നുസ്റത്ത്, എം. ബാക്കിര്‍, പി. ആസിഫ്, എം. സുധര്‍മ, വാര്‍ഡ് കൗണ്‍സിലര്‍ മമ്മു വേങ്ങാട് എന്നിവര്‍ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ. ലാലു ജോണ്‍സിന്റെ നേതൃത്വത്തില്‍ നടത്തിയ ജീവിതശൈലി രോഗ നിര്‍ണയ ക്യാംപില്‍ 250 പേര് പങ്കെടുത്തു.
എന്‍.സി.ഡി നോഡല്‍ ഓഫിസര്‍ ഡോ. പീയൂഷ് നമ്പൂതിരി സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫീസര്‍ എം.പി. നന്ദിയും പറഞ്ഞു. ദിനാചരണത്തിന്റെ ഭാഗമായി വടകര ജില്ലാ ആശുപത്രി, കൊയിലാണ്ടി, പേരാമ്പ്ര, കുറ്റ്യാടി, ബാലുശ്ശേരി, താമരശ്ശേരി താലൂക്കാശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ജീവിതശൈലീരോഗ നിര്‍ണയ മെഡിക്കല്‍ ക്യാംപുകളും സെമിനാറുകളും സംഘടിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."