അസൗകര്യങ്ങള്‍ക്ക് നടുവില്‍ മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി
കോഴിക്കോട്: മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ വേണ്ടത്ര സൗകര്യമില്ലാത്തതിനാല്‍ രോഗികള്‍ പ്രയാസപ്പെടുന്നു.
യൂറോളജി, തൊറാസിക് സര്‍ജറി, ന്യൂറോ സര്‍ജറി, കാര്‍ഡിയോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി എന്നീ വിഭാഗങ്ങളാണ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നത്. എട്ടുനിലകളുള്ള ആശുപത്രിയില്‍ നാല് ലിഫ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നു പ്രവര്‍ത്തനരഹിതമാണ്.
ആയിരത്തോളം പേര്‍ ദിവസവും ഇവിടെ പരിശോധനയ്‌ക്കെത്തുന്നുണ്ട്. എന്നാല്‍ ഇവിടെ പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ല. രാവിലെ എട്ടുമുതല്‍ മൂന്നുവരെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മൂന്നാം നിലയില്‍ ചോര്‍ച്ചയുള്ളതിനാല്‍ രണ്ടാം നിലയുടെ വടക്കുഭാഗത്തു മലിനജലം കെട്ടിനില്‍ക്കുന്നുണ്ട്. രോഗികളുടെ രക്തസമ്മര്‍ദം പരിശോധിക്കുന്ന മുറിയുടെ മുന്നില്‍ നീണ്ട നിരയാണ്.
കാരുണ്യ ബെനവലന്റ് പദ്ധതിക്കു കീഴില്‍ നടത്തിവരുന്ന ഡയാലിസിസ് സെന്റര്‍ സ്ഥിതി ചെയ്യുന്നത് ഏഴാം നിലയിലാണ്.
ഇതുകൂടാതെ ഏഴാം നിലയിലുള്ള മറ്റു ഹാളുകളെല്ലാം ഒഴിഞ്ഞുകിടക്കുകയാണ്. കേരള സ്റ്റേറ്റ് മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനു കീഴിലാണു കാരുണ്യ ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ആറാം നിലയിലെ ഹാളിനു സമീപം പഴകിയ കിടക്കകളുടെ അവശിഷ്ടങ്ങള്‍ അലക്ഷ്യമായി കിടക്കുന്നുണ്ട്.
എം.ആര്‍.ഐ സ്‌കാനിങ്ങും ഇവിടെയാണു പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് ഇരിക്കാനുള്ള സൗകര്യം പോലും ഇവിടെയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."