HOME
DETAILS
MAL
' ജീവന് രക്ഷാ ഉപകരണങ്ങളുടെ സംവിധാനം ഒരുക്കണം'
backup
October 01 2016 | 20:10 PM
മുക്കം: ഇരു വഴിഞ്ഞിയിലെ നിരന്തര അപകട മരണങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് ആവശ്യമായ ജീവന് രക്ഷാ ഉപകരണങ്ങളുടെ അഭാവം ജനങ്ങളെ ആശങ്കയിലാക്കുന്നു.
മുക്കം ഫയര്‍സ്റ്റേഷനില്‍ അത്യാധുനിക ജീവന് രക്ഷാ ഉപകരണങ്ങള്‍, ഓക്സിജന്‍ സിലിണ്ടര്‍, വെള്ളത്തിനടിയില്‍ ഉപയോഗിക്കുന്ന ലൈറ്റ്, ക്യാമറ തുടങ്ങിയ സംവിധാനമുണ്ടാക്കണമെന്ന് എന്റെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ ആവശ്യപ്പെട്ടു. ചെയര്മാന് പി.കെ.സി.മുഹമ്മദ് അധ്യക്ഷനായി. പി.കെ.അബ്ദുറസാഖ്, ഗ്രാമ പഞ്ചായത്ത് അംഗം ജി.അബ്ദുല്‍ അക്ബര്‍, ടി.പി.സി.അബൂബക്കര്‍, മുസ്തഫ ചേന്ദമംഗല്ലൂര്‍, ടി.കെ.ലൈസ്, സി.സുന്ദരന്‍, ജാഫര്‍ പുതുക്കുടി, ടി.കെ.നസറുള്ള എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."