പിണറായിക്ക് ഇരിക്കുന്ന കസേരയുടെ മഹത്വമറിയില്ല: വി.എം ഉമ്മര്‍ മാസ്റ്റര്‍
താമരശ്ശേരി: ഇരിക്കുന്ന കസേരയുടെ മഹത്വമറിയാത്ത ആളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.എം ഉമ്മര്‍ മാസ്റ്റര്‍. നിയോജക മണ്ഠലം യു.ഡി.എഫ് കമ്മിറ്റി താമരശ്ശേരി സിവില്‍സ്റ്റേഷനു മുന്പില് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ അന്യായമായ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തെ നിന്ദിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായത്. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്.
നാദാപുരത്തെ അസ്ലം വധക്കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ചെയര്മാന് എ.അരവിന്ദന് അധ്യക്ഷനായി. പി.പി കുഞ്ഞായിന്‍, പി.സി ഹബീബ് തമ്പി, എം.എ ഗഫൂര്‍, എം.എ വിജയകുമാര്‍, പി.ഡി അബ്ദുറഹിമാന് മാസ്റ്റര്‍, പി.കെ സുലൈമാന്‍ മാസ്റ്റര്‍, കെ.കെ ഹംസഹാജി, പുല്ലടി സലീം, ചേലക്കര മുഹമ്മദ് മാസ്റ്റര്‍, അഷ്റഫ് മാസ്റ്റര്‍, ഷറഫുന്നിസ ടീച്ചര്‍, അന്നമ്മ ടീച്ചര്‍ സംസാരിച്ചു. അഡ്വ. വേളാട്ട് അഹമ്മദ് മാസ്റ്റര്‍ സ്വാഗതവും പി.എസ് മുഹമ്മദലി നന്ദിയും പറഞ്ഞു.പ്രകടനത്തിന് പി.സി അഹമ്മദ്ഹാജി, പി.ഗിരീഷ്കുമാര്‍, ശശിധരന് മാസ്റ്റര്‍, നവാസ് മാസ്റ്റര്‍, ഗിരീഷ്കുമാര്‍, ടി.എം രാധാകൃഷ്ണന്, മടവൂര്‍ ഹംസ, എന്‍.സി ഹുസൈന് മാസ്റ്റര്‍, പി.ഹമീദ് മാസ്റ്റര്‍, ശശീന്ദ്രന് മാസ്റ്റര്‍, പത്മനാഭക്കുറുപ്പ്, വി.കെ കുഞ്ഞായിന്‍കുട്ടി മാസ്റ്റര്‍, എം.അലിമാസ്റ്റര്‍, പ്രേംജി ജെയിംസ്, പി.സി.മുഹമ്മദ് മാസ്റ്റര്‍, കെ.വി മുഹമ്മദ്, വി.കെ മുഹമ്മദ് റഷീദ് മാസ്റ്റര്‍, ടി.മൊയ്തീന്‍കോയ, എ.കെ കൗസര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."