എംപ്ലോയ്മെന്റ് രജിസ്ട്രേഷന് പുതുക്കാന്‍ അവസരം
കോഴിക്കോട്: 1995 ജനുവരി ഒന്നു മുതല്‍ 2016 സെപ്റ്റംബര്‍ 30 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന് യഥാസമയം പുതുക്കാന്‍ കഴിയാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് (രജിസ്ട്രേഷന് ഐഡന്റിറ്റി കാര്‍ഡില്‍ പുതുക്കേണ്ട മാസം 1094 മുതല്‍ 72016 വരെ രേഖപ്പെടുത്തിയവര്‍ക്ക്) സീനിയോരിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള അവസരം നല്കി സര്‍ക്കാര്‍ ഉത്തരവായി. രജിസ്ട്രേഷന് കാര്‍ഡ്, എംപ്ലോയ്മെന്റ് എക്സ്ചേന്ജില് രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേന്ജില് ഹാജരായി രജിസ്ട്രേഷന് പുതുക്കുന്നതിനുള്ള അപേക്ഷ ഈ മാസം 31 വരെ സമര്‍പ്പിക്കാം.
ഈ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേന്ജ് മുഖേന ജോലി ലഭിച്ചു വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ശിക്ഷാനടപടിയുടെ ഭാഗമായോ മനഃപൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല. എംപ്ലോയ്മെന്റ് രജിസ്ട്രേഷന് ഓണ്‍ലൈന്‍ ആക്കുന്ന പ്രവര്‍ത്തനം കൂടി നടക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും കൂടി പുതുക്കലിനു വരുന്ന സമയം ഹാജരാക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."