യു.ഡി.എഫ് സായാഹ്‌ന ധര്‍ണ സംഘടിപ്പിച്ചു
മലപ്പുറം: കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മണ്ഡലം തലങ്ങളില്‍ സായാഹ്‌ന ധര്‍ണകള്‍ സംഘടിപ്പിച്ചു. മലപ്പുറം മണ്ഡലം യു.ഡി.എഫ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്‌ന ധര്‍ണ യു.ഡി.എഫ് ജില്ലാ ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ആര്‍.ടി.സി പരിസരത്തു നടന്ന ചടങ്ങില്‍ മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ് അധ്യക്ഷനായി.
പി. ഉബൈദുല്ല എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം യു.ഡി.എഫ് ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, പി.സി വേലായുധന്‍ കുട്ടി, പി. ബീരാന്‍കുട്ടി ഹാജി, മുജീബ് കാടേരി, പി.പി ഹംസ, സക്കീര്‍ പുല്ലാര, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കെ.പി ആറ്റക്കോയ തങ്ങള്‍, ഇ. അബൂബക്കര്‍ ഹാജി, കെ.എം ഗിരിജ, പെരുമ്പള്ളി സൈത്, പി. അബ്ദുല്‍ ഗഫൂര്‍, ഹംസ മോങ്ങം, പി.എ സലാം, തറയില്‍ യൂസുഫ്, എം. വിജയകുമാര്‍, എം.കെ മുഹ്‌സിന്‍, എം. സത്യന്‍, ബാവ വിസപ്പടി, കെ.എം ഷാനവാസ്, മൂജീബ് ആനക്കയം, പി.കെ നൗഫല്‍ പ്രസംഗിച്ചു.
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായുള്ള സായാഹ്ന ധര്‍ണ മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ധര്‍ണയുടെ ഭാഗമായി നഗരത്തില്‍ പ്രകടനം നടത്തി.
യു.ഡി.എഫ് ചെയര്‍മാന്‍ സി.സേതുമാധവന്‍ അധ്യക്ഷനായി.
നാലകത്ത് സൂപ്പി, മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് പി.കെ അബൂബക്കര്‍ ഹാജി, മണ്ഡലം യു.ഡി.എഫ് കണ്‍വീനര്‍ എ.കെ നാസര്‍, എം.എം സക്കീര്‍ ഹുസൈന്‍, ഉസ്മാന്‍ താമരത്ത്, ഡി.സി.സി സെക്രട്ടറി സി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."