പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതിപൊ
മലപ്പുറം: പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പെരിന്തല്‍മണ്ണ പൊലിസ് കണ്ട്രോള് റൂം വാഹനം താലൂക്ക് പരിധിയില്‍ നിന്ന് മാറ്റിയത് തിരികെ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കാനും താലൂക്കിലെ സര്‍വേയര്‍മാരുടെ കുറവ് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാ ആശുപത്രിയില്‍ ശിശുരോഗ വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുന്നതിനും പ്രമേയങ്ങള്‍ പാസാക്കി.
സ്കൂള്‍ സമയങ്ങളില്‍ ടിപ്പറുകള്‍ സര്‍വീസ് നടത്തുന്നത് തടയാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ജെ.ആര്.ടി.ഒ അധികൃതര്‍ക്കും പെരിന്തല്‍മണ്ണ - ചെര്‍പ്പുളശ്ശേരി റോഡിലുള്ള കൈയേറ്റങ്ങള്‍ അടിയന്തിരമായി ഒഴിപ്പിക്കാന്‍ പി.ഡബ്ലിയു.ഡി റോഡ്സ് അധികൃതര്‍ക്കും നഗരസഭ അധികൃതര്‍ക്കും നിര്‍ദേശം നല്കി. അനധികൃതമായി കോഴി മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും കുടിവെള്ള പൈപ്പ് ലൈനുകള്‍ പൊട്ടി വെള്ളം പാഴാകുന്നത് തടയുന്നതിനും റോഡുകളിലെ സീബ്രാവരകള്‍ സ്ഥാപിക്കുന്നതിനും ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."