നിലമ്പൂരില്‍ ബാല്യ വിവാഹം തടഞ്ഞ് മജിസ്ട്രേറ്റ് പ്രത്യേക ഉത്തരവിറക്കി
നിലമ്പൂര്‍: ബാല്യവിവാഹ നിരോധന നിയമപ്രകാരം മൂത്തേടം പഞ്ചായത്തില്‍ നടന്ന 12 ബാല്യ വിവാഹങ്ങള്‍ നിലമ്പൂര്‍ കോടതി തടഞ്ഞ് ഉത്തരവിറക്കി. മുസ്ലിം, ഹിന്ദു സമുദായങ്ങളിലെ വിവാഹങ്ങളാണ് കോടതി തടഞ്ഞത്.
പ്രായപൂര്‍ത്തിയാവുന്നതിന് മുന്‍പ് വിവാഹം കഴിപ്പിക്കില്ലെന്ന ഉറപ്പ് ലംഘിച്ച് രക്ഷിതാക്കള്‍ വിവാഹം നടത്തിയതായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്, ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫിസര്‍ എന്നിവര്‍ അന്വേഷണം നടത്തിയ ശേഷം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയില്‍ ആദ്യമായാണ് ഒരു കോടതി ഉത്തരവ് പ്രകാരം 12 പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ അസാധുവാക്കുന്നത്.
നിലമ്പൂര്‍ അഡീഷണല്‍ ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫിസര്‍ ഡോ. പ്രീതാകുമാരി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ സമീര്‍ മച്ചിങ്ങല്ഐസിഡിഎസ് സൂപ്പര്‍ വൈസര്‍ മൈമൂന എന്നിവരാണ് നിലമ്പൂര്‍ കോടതിയെ സമീപിച്ചത്.
നിലമ്പൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് അനീഷ്ചാക്കോയാണ് ഇതു സംബന്ധിച്ച് ഇന്നലെ പ്രത്യേക ഉത്തരവിറക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."