HOME
DETAILS
MAL
നീതി നിര്‍വഹണത്തില്‍ ഗ്രാമീണ ന്യായാലയങ്ങള്‍ക്ക് മുഖ്യ പങ്ക്: മന്ത്രി കെ.ടി ജലീല്‍
backup
October 01 2016 | 21:10 PM
എടപ്പാള്‍: നീതി നിര്‍വഹണ സാധ്യത താഴെതട്ടിലേക്കെത്തിക്കാന്‍ ഗ്രാമീണ ന്യായാലയങ്ങള്‍ക്ക് മുഖ്യ പങ്ക് വഹിക്കാന്‍ സാധിക്കുമെന്നും ഉദ്യോഗസ്ഥന്മാരെ നിയമിക്കുന്ന മുറക്ക് മറ്റിടങ്ങളിലും ന്യായാലയങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി കെ.ടി ജലീല്‍ പറഞ്ഞു. എടപ്പാളില്‍ ആരംഭിക്കുന്ന ഗ്രാമ ന്യായാലയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. വി. ചിദംബരേഷ് ഗ്രാമീണ ന്യായാലയം ഉദ്ഘാടനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ലക്ഷമി, ജില്ലാ സെഷന്‍സ് ജഡ്ജി എ.ആര് അനിത, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മോഹന്‍ദാസ്, വട്ടംകുളം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജപാറക്കല്, എടപ്പാള്‍ പഞ്ചായത്ത് പ്രസിഡന്റ് പി.പി ബിജോയ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."