'നമ്മുടെ താനൂര്‍ ശുചിത്വ താനൂര്‍'; ഇന്ന് വിളംബര റാലി
താനൂര്‍: മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന 'നമ്മുടെ താനൂര്‍, ശുചിത്വ താനൂര്‍' പദ്ധതിക്ക് തുടക്കം കുറിച്ച് ഇന്ന് രാവിലെ 10ന് ഹാര്‍ബറില്‍ നിന്നും വിളംബര റാലി ആരംഭിക്കും. റാലി മുനിസിപ്പല്‍ ഓഫീസ് പരിസരത്ത് സമാപിച്ച് ശുചിത്വ പ്രതിജ്ഞയെടുക്കും. റാലിയില്‍ സ്റ്റുഡന്റ്സ് പൊലിസ്, സ്കൗട്ട് ആന്റ് ഗൈഡ്സ്, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍, മുനിസിപ്പല്‍ ജീവനക്കാര്‍, ഉദ്യോഗസ്ഥര്‍, ഭരണസമിതി അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും. പദ്ധതിയുടെ ഭാഗമായി പ്രഖ്യാപന യോഗം, ശുചിത്വ വിളംബര റാലി, പ്രതിജ്ഞ, ശുചിത്വ വാര്‍ഡ് സഭകള്‍, ആരോഗ്യ ശുചിത്വ സമിതി രൂപീകരണം, അയല്‍ കൂട്ട സമിതി, ഗൃഹസന്ദര്‍ശനം, പ്ലാസ്റ്റിക് മാലിന്യ ശേഖരണം, ബോധവല്‍ക്കരണം, പ്ലാസ്റ്റിക് റിക്കവറി സെന്ററുകളുടെ സ്ഥാപനം, റോഡും പരിസരവും ശുചീകരണം തുടങ്ങി ഒട്ടേറെ പരിപാടികള്‍ നടക്കുമെന്ന് മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി.കെ സുബൈദ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."