താനൂര്‍ സിവില്‍ സ്റ്റേഷന് നിര്‍മാണം അന്തിമഘട്ടത്തില്‍
താനൂര്‍: ബ്ലോക്ക് പഞ്ചായത്ത് കാര്യാലയ കോമ്പൗണ്ടില്‍ നിര്‍മിക്കുന്ന താനൂര്‍ സിവില്‍ സ്റ്റേഷന് കെട്ടിടം അവസാനഘട്ട മിനുക്കു പണിയില്‍. മുന്‍ എം.എല്‍.എ അബ്ദുറഹിമാന് രണ്ടത്താണിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും മൂന്നരക്കോടി രൂപ പദ്ധതിക്കു വേണ്ടി അനുവദിക്കുകയും ചെയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനടുത്ത് തദ്ദേശ സ്വയംഭരണ വുകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയിലാണ് സിവില്‍ സ്റ്റേഷന് നിര്‍മിക്കുന്നത്. ഗ്രാമപഞ്ചായത്തിന്റെ കീഴില്‍ ഇവിടെയുണ്ടായിരുന്ന മൃഗാശുപത്രി മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചിട്ടുണ്ട്. താനൂരിലെ വിവിധ ഭാഗങ്ങളിലെ വാട കെട്ടിടങ്ങളില്‍ ചിതറിക്കിടക്കുന്ന സര്‍ക്കാര്‍ ഓഫീസുള്‍ സിവില്‍ സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഒരു കുടക്കു കീഴിലാകും. ഇടുങ്ങിയ മുറികളില്‍ പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ സൗകര്യമില്ലാതെയാണ് പല ഓഫിസുകളിലും ജീവനക്കാര്‍ നിത്യവും ജോലി ചെയ്യുന്നത്. വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസുകളിലെത്തുന്നവര്‍ അനുഭവിക്കുന്നതും കടുത്ത ബുദ്ധിമുട്ടാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശിലാസ്ഥാപനം നടത്തിയത്. യുദ്ധകാലടിസ്ഥാനത്തില്‍ ആരംഭിച്ച നിര്‍മാണ പ്രവൃത്തികളാണ് ഇപ്പോള്‍ അന്തിഘട്ടത്തിലെത്തിയിരിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ നിലകള്‍ നിര്‍മിക്കാന്‍ കഴിയുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. ലിഫ്റ്റ് സൗകര്യങ്ങള്‍ ഉള്‍പ്പെടെ കെട്ടിടത്തിലുണ്ടാകും.
ഫോട്ടോ: നിര്‍മാണം നടത്തുന്ന സിവില്‍ സ്റ്റേഷന്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."