HOME
DETAILS
MAL
സമ്പൂര്‍ണ ജനകീയ ആരോഗ്യപരിപാടി: ജില്ലാതല സെമിനാര്‍ നടത്തി
backup
October 01 2016 | 21:10 PM
കോട്ടക്കല്‍: ജില്ലയില്‍ നടപ്പാക്കുന്ന സമ്പൂര്‍ണ ജനകീയ ആരോഗ്യ പരിപാടിയുടെ ഭാഗമായി ജില്ലാതല ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്മാന് കെ.കെ നാസര്‍ അധ്യക്ഷനായി. മികച്ച ആരോഗ്യപ്രവര്‍ത്തകരെ ഡി.എം.ഒ ഉമറുല്‍ ഫാറൂഖ് ആദരിച്ചു. പ്രൊജക്ട് പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്പ്പടനും സി.ഡി പ്രകാശനം സലീം കുരുവമ്പലവും നിര്‍വ്വഹിച്ചു.
ബുഷ്റ ഷബീര്‍, അലവി തൈക്കാട്ട്, കെ.എം റഷീദ്, കെ.എം ഷാനവാസ് സംസാരിച്ചു. ജില്ലാ പഞ്ചായത്തിന്റെയും കോട്ടക്കല്‍ നഗരസഭയുടെയും സഹകരണത്തോടെ ഹെല്‍ത്ത് സപ്പോര്‍ട്ടിങ് ഗ്രൂപ്പാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."