കൂട്ടുകാരന്റെ വിയോഗമറിയാതെ നുജൈദ് ഇപ്പോഴും ആശുപത്രി കിടക്കയില്‍
തേഞ്ഞിപ്പലം: ക്ഷേത്രത്തിനരികില്‍ ജോലി ചെയ്യുന്നതിനിടെ കരിമരുന്നില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ കടക്കാട്ടുപാറ പുതുകുളങ്ങര കുക്കുണ്ടായി പരീതിന്റെ മകന്‍ നുെൈജദ് (24) തൃശൂര്‍ ജൂബിലി ഹോസ്പിറ്റലില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നതു സുഹൃത്ത് ജുനൈദിന്റെ മരണവാര്‍ത്ത അറിയാതെ. കടക്കാട്ടുപാറയിലെ ചൂലന്‍ കോമരത്തിന്റെ കുടുംബക്ഷേത്രമായ പിച്ചനാടത്തില്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ സമീപത്തെ ഷെഡില്‍ വെല്‍ഡിങ് ജോലിക്കിടെ കഴിഞ്ഞ തിങ്കളാഴ്ചയാണു നുജൈദിനും സുഹൃത്ത് തൊട്ടിയില്‍ കുഞ്ഞിപ്പോക്കറിന്റെ മകന്‍ ജുനൈദി(23)നും പരുക്കേറ്റത്.
ശരീരത്തില്‍ മാരകമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് നുജൈദിനെ ഇന്നലെ തൃശൂര്‍ ജൂബിലി ഹോസ്പിറ്റലിലേക്ക് മാറ്റി. ജുനൈദ് ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെ മരണപ്പെടുകയായിരുന്നു. ജുനൈദിന്റെ ജനാസ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഇന്നലെ ഉച്ചയോടെ കടക്കാട്ടുപാറ മഹല്ല് പള്ളി ഖബര്‍സ്ഥാനില്‍ മറവ് ചെയ്തു. ജനാസ നേരത്തേ കടക്കാട്ടുപാറ ശംസുല്‍ഹുദാ മദ്‌റസില്‍ പൊതുദര്‍ശനത്തിനു വച്ചു. പി.അബ്ദുല്‍ഹമീദ് എം.എല്‍.എ വസതി സന്ദര്‍ശിച്ചു. യൂനിറ്റ് എസ്.കെ എസ്.എസ്.എഫിനു കീഴില്‍ കടക്കാട്ടുപാറയില്‍ അനുസ്മരണ യോഗവും നടന്നു. ഖത്തീബ് ബശീര്‍ ദാരിമി അധ്യക്ഷനായി. കെ.ടി മുഹമ്മദ് ബാഖവി, കെ.ടി ഫള്‌ലുറഹ്മാന്‍ ദാരിമി, കെ.അജ്‌നാസ്,വി.കെ ഹാരിസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."